ചൈ​ന​യി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഗൗ​തം ബം​ബാ​വാ​ലേ ചൈനീസ് മന്ത്രി  ഗു​വോ യെ​ഷൗ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

  ചൈ​ന​യി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഗൗ​തം ബം​ബാ​വാ​ലേ ചൈനീസ് മന്ത്രി  ഗു​വോ യെ​ഷൗ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഗൗ​തം ബം​ബാ​വാ​ലേ ചൈ​നീ​സ്   അ​ന്താ​രാ​ഷ്‌​ട്ര വ​കു​പ്പി​ലെ ഉ​പ​മ​ന്ത്രി ഗു​വോ യെ​ഷൗ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​ടു​ത്ത മാ​സം ന​ട​ത്തു​ന്ന ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി​ട്ടാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.  

പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗി​ന് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു ഭ​ര​ണ​ത്തി​ൽ തു​ട​രാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി പാ​ർ​ല​മെ​ന്‍റ് ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കി​യ​തി​നു ശേ​ഷം ചൈ​ന​യു​ടെ​യും ഇ​ന്ത്യ​യു​ടെ​യും ഉ​ന്ന​ത​ല നേ​താ​ക്ക​ൾ ത​മ്മി​ൽ ന​ട​ക്കു​ന്ന ആ​ദ്യ ച​ർ​ച്ച​യാ​യി​രു​ന്നു ഇ​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ര്‍​ശ​ന​ങ്ങ​ളും ച​ര്‍​ച്ച​ക​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി അറിയിച്ചു.  ചൈ​ന​യി​ൽ പാ​ർ​ട്ടി​യു​ടെ അ​ന്താ​രാ​ഷ്‌​ട്ര വ​കു​പ്പ് അ​ധി​കാ​ര​ശ്രേ​ണി​യി​ൽ വി​ദേ​ശ​കാ​ര്യ​വ​കു​പ്പി​നും മു​ക​ളി​ലാ​ണ്.