ചൈ​നീസ് കടന്നുകയറ്റങ്ങള്‍   വ​ർ​ധി​ച്ച​താ​യി കേന്ദ്രസര്‍ക്കാര്‍ 

  ചൈ​നീസ് കടന്നുകയറ്റങ്ങള്‍   വ​ർ​ധി​ച്ച​താ​യി കേന്ദ്രസര്‍ക്കാര്‍ 

ന്യൂ​ഡ​ൽ​ഹി:  2017ൽ ​ചൈ​ന​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ വ​ർ​ധി​ച്ച​താ​യി കേന്ദ്രസര്‍ക്കാര്‍.  2016ൽ 273   ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ ചൈന  നടത്തിയപ്പോള്‍ തൊ​ട്ട​ടു​ത്ത വ​ർ​ഷം 426 ആ​യി വ​ർ​ധി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു. ചൈ​ന​യു​ടെ ഇ​ത്ത​രം ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളെ പ​ര​ന്പ​രാ​ഗ​ത രീ​തി​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി സു​ഭാ​ഷ് ഭാം​റെ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​യും ചൈ​ന​യും 4000 കി​ലോ​മീ​റ്റ​റാ​ണ് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​ത്. സി​ക്കിം-​ഭൂ​ട്ടാ​ൻ-​ചൈ​ന അ​തി​ർ​ത്തി​ക​ൾ സം​ഗ​മി​ക്കു​ന്ന സ്ഥ​ല​മാ​യ ഡോ​ക ലാ​യി​ൽ ഇ​ന്ത്യ-​ചൈ​ന സൈ​ന്യ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​സാ​ധ്യ​ത ഉ​ട​ലെ​ടു​ത്തി​രു​ന്നു. അ​വി​ടെ ജൂ​ണി​ൽ ചൈ​നീ​സ് പ​ട്ടാ​ളം റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നെ ഇ​ന്ത്യ എ​തി​ർ​ത്തു. തു​ട​ർ​ന്ന് 73 ദി​വ​സം ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ർ മു​ഖാ​മു​ഖം നി​ന്നു. ച​ർ​ച്ച​ക​ളെ​ത്തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് 28ന് ​ഇ​രു​സേ​ന​ക​ളും പി​ൻ​മാ​റി.

പ​ക്ഷേ, ചൈ​ന കൂ​ടു​ത​ൽ വ​ലി​യ സേ​നാ​വ്യൂ​ഹ​ത്തെ അ​വി​ടെ സ്ഥി​ര​മാ​യി വി​ന്യ​സി​ക്കു​ന്ന​തി​ലേ​ക്കാ​ണു കാ​ര്യ​ങ്ങ​ൾ ചെ​ന്നെ​ത്തി​യ​ത്. നേ​ര​ത്തെ വ​ർ​ഷ​ത്തി​ൽ ര​ണ്ടോ മൂ​ന്നോ ത​വ​ണ പ​ട്രോ​ളിം​ഗി​നു സൈ​നി​ക​ർ വ​ന്നു​പോ​കു​ക​യേ ചെ​യ്തി​രു​ന്നു​ള്ളൂ. ഇ​പ്പോ​ൾ ശീ​ല​കാ​ല​ത്തും അ​വി​ടെ സൈ​നി​ക​ർ ത​ങ്ങു​ന്നു എന്ന് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.