ഇത് ചരിത്രത്തിലാദ്യം: താലിബാനുമായി സമാധാന ചർച്ചയ്‌ക്കൊരുങ്ങി ഇന്ത്യ 

ഇത് ചരിത്രത്തിലാദ്യം: താലിബാനുമായി സമാധാന ചർച്ചയ്‌ക്കൊരുങ്ങി ഇന്ത്യ 

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി താലിബാനുമായി സമാധാന ചർച്ചയ്‌ക്കൊരുങ്ങി ഇന്ത്യ. റഷ്യയിലെ മോസ്‌കോയിൽ ഇന്ന് ചേരുന്ന ബഹുരാഷ്ട്ര സമ്മേളനത്തിലാണ് താലിബാനുമായി ഇന്ത്യ ആദ്യമായി ചർച്ചയ്ക്ക് ഒരുങ്ങുന്നത്. അഫ്ഗാനിസ്ഥാനിലെ സമാധാനം നിലനിർത്താൻ റഷ്യയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. അനൗദ്യോഗിക തലത്തിൽ നടക്കുന്ന ചർച്ചയിൽ ഇന്ത്യയോടൊപ്പം അമേരിക്ക, പാകിസ്ഥാൻ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് മുൻ നയതന്ത്ര പ്രതിനിധികളായ അമർ സിൻഹ, ടി.സി.എ രാഘവൻ എന്നിവരാണ് പങ്കെടുക്കകയെന്ന് സൂചനയുണ്ട്. അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ അംബാസഡറായി പ്രവർത്തിച്ചിരുന്നയാളാണ് അമർ സിൻഹ. പാകിസ്ഥാനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണറാണ് ടി.സി.എ രാഘവൻ. റഷ്യൻ പ്രസിഡന്റ് വ്‌ലാഡമിർ പുടിന്റെ ഇന്ത്യൻ സന്ദർശനത്തിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാനുമായുള്ള ചർച്ചയ്ക്ക് ഇന്ത്യ ഒരുങ്ങുന്നത്.