‘’സന്തോഷിക്കാന്‍ പേടി’’ ; സന്ദേശം പോസ്റ്റ് ചെയ്ത് യുവതി ആത്മഹത്യ ചെയ്തു

‘’സന്തോഷിക്കാന്‍ പേടി’’ ; സന്ദേശം പോസ്റ്റ് ചെയ്ത് യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ് : അമ്മയുമായി വഴക്കിട്ടതിനെതുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. 21 വയസുകാരിയായ മൗനികയെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ‘സന്തോഷിക്കാന്‍ പേടിയാകുന്നു’ എന്ന സന്ദേശം പോസ്റ്റ് ചെയ്തതിനുശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

‘കുറച്ച് ദിവസങ്ങളായി എനിക്ക് സന്തോഷിക്കാന്‍ പേടിയാണ്. എന്തു കൊണ്ടാണെന്നറില്ല എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ല. ഓരോ നിമിഷത്തിലും എന്റെ ജീവിതം വഷളായി കൊണ്ടിരിക്കുകയാണ്’ എന്നതായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.

അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനോട് സമാനമായ മറ്റൊരു ആത്മഹത്യയും കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നിരുന്നു. ഷഹദ് ഹുസൈന്‍ എന്ന യുവാവ് തന്റെ മരണ ദൃശ്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച് ആത്മഹത്യ ചെയ്തിരുന്നു.സാമ്പത്തിക കാരണത്താലായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്. കുടുംബാംഗങ്ങളില്‍ നിന്നും പണം കടം വാങ്ങിയ യുവാവ് ഇതിന്റെ പേരില്‍ മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. ഇതിന്റെ പേരിലാണ് യുവാവ് ആത്മഹത്യ ചെയ്തത്.