ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധി എഴുതി : കുഞ്ഞിന് വീട്ടിലെത്തിയപ്പോള്‍ ജീവന്‍ വെച്ചു

 ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധി എഴുതി : കുഞ്ഞിന് വീട്ടിലെത്തിയപ്പോള്‍ ജീവന്‍ വെച്ചു

ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് പറഞ്ഞ് നല്‍കിയ കുഞ്ഞിന് വീട്ടിലെത്തിയപ്പോള്‍ ജീവന്‍ വെച്ചു. ഡല്‍ഹി സഫ്ദാര്‍ജങ് ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ 5 മണിയോടെയാണ് കാന്തി ദേവി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.കുഞ്ഞിന് 22 ആഴ്ച പ്രായമുള്ളപ്പോള്‍യായിരുന്നു പ്രസവം. ജനന സമയത് 460 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ തൂക്കം.

എന്നാല്‍ കുഞ്ഞ് ജനിച്ചപ്പോള്‍ അനക്കം ഇല്ലായിരുന്നു. കുട്ടിയെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ മരിച്ചു എന്ന് വിധിയെഴുതി മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.ഞ്ഞിനെ സീല്‍ ചെയ്ത് തന്ന പോളിത്തീന്‍ കവറില്‍  കൈമാറുകയായിരുന്നു.കുഞ്ഞിനെ സീല്‍ ചെയ്താണ് അധികൃതര്‍ കൈമാറിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.   വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിന് അനക്കമുണ്ടെന്ന കണ്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തുകയായിരുന്നു.ഇതിനെ തുടര്‍ന്ന് തെറ്റ് പറ്റിയത് അംഗീകരിച്ച ആശുപത്രി അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമതിയെ രൂപീകരിച്ചു. ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.