ശ​ക്ത​മാ​യ പൊ​ടി​ക്കാറ്റും  മ​ഴ​യും : ഡല്‍ഹിയില്‍ ഇ​റ​ങ്ങേ​ണ്ട 24 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു

ശ​ക്ത​മാ​യ പൊ​ടി​ക്കാറ്റും  മ​ഴ​യും : ഡല്‍ഹിയില്‍ ഇ​റ​ങ്ങേ​ണ്ട 24 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​നെ​യും മ​ഴ​യെ​യും തു​ട​ർ​ന്ന് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട 24 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ കാ​റ്റും മ​ഴ​യും ഒ​രു മ​ണി​ക്കൂ​റോ​ളം സ​ർ​വീ​സ് ത​ട​സ​പ്പെ​ടു​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ ര​ണ്ടു​ത​വ​ണ ശ്ര​മി​ച്ചി​ട്ടും പ​രാ​ജ​യ​പ്പെ​ട്ട വി​മാ​നം അ​മൃ​ത്സ​റി​ൽ ഇ​റ​ങ്ങി​യ​താ​യി ഒ​രു യാ​ത്ര​ക്കാ​ര​ൻ ട്വീ​റ്റ് ചെ​യ്തു.

മും​ബൈ​യി​ൽ​നി​ന്നു​ള്ള നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ അ​മൃ​ത്സ​റി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യി വി​സ്താ​ര അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ സ​ഹി​ഷ്ണു​ത കാ​ണി​ക്ക​ണ​മെ​ന്ന് വി​സ്താ​ര സ്ട്രാ​റ്റ​ജി ആ​ൻ​ഡ് കൊ​മേ​ഷ്യ​ൽ ഓ​ഫീ​സ​ർ സ​ഞ്ജീ​വ് ക​പൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍.