ഇന്ത്യയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന്‍ 

 ഇന്ത്യയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന്‍ 

ഇ​സ്ലാ​മാ​ബാ​ദ്: അ​തി​ർ​ത്തി​യി​ലെ പ്രകോപനത്തിനു  ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ത​ന്ന ഇ​ന്ത്യ​യു​ടെ മു​ന്ന​റി​യി​പ്പി​നു മ​റു​പ​ടി​യു​മാ​യി പാ​ക്കി​സ്ഥാ​ൻ. ഇ​ന്ത്യ​യു​ടെ പ്ര​കോ​പ​ന​ങ്ങ​ൾ​ക്കും അ​ബ​ദ്ധ​നീ​ക്ക​ങ്ങ​ൾ​ക്കും അ​തേ നാ​ണ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഖു​റം ദ​സ്ത​ഗി​ർ ഖാ​ൻ പ​റ​ഞ്ഞു.  ഇ​ന്ത്യ എ​ന്തെ​ങ്കി​ലും അ​ബ​ദ്ധ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചാ​ൽ പാ​ക്കി​സ്ഥാ​ൻ അ​തേ നാ​ണ​യ​ത്തി​ൽ​ത്ത​ന്നെ മ​റു​പ​ടി ന​ൽ​കും.

ഇ​ന്ത്യ​യു​ടെ പ്ര​കോ​പ​ന​ങ്ങ​ൾ, മി​ഥ്യാ ത​ന്ത്ര​ങ്ങ​ൾ, അ​ന​ർ​ഥ​ങ്ങ​ൾ എ​ന്നി​വ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​വി​ല്ല. അ​ത് സ​മ​തു​ലി​ത​വും ആ​നു​പാ​തി​ക​വു​മാ​യ മ​റു​പ​ടി​ക​ൾ ഏ​റ്റു​വാ​ങ്ങും- ദ​സ്ത​ഗി​ർ ഖാ​ൻ   പ​റ​ഞ്ഞു.  കാ​ഷ്മീ​രി​ലെ സും​ജ​വാ​ൻ സൈ​നി​ക ക്യാ​ന്പി​നു നേ​രേ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പാ​ക്കി​സ്ഥാ​ൻ വി​ല ന​ല്കേ​ണ്ടി വ​രു​മെ​ന്നാ​ണു പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ്ര​സ്താ​വി​ച്ച​ത്. പാ​ക് ഭീ​ക​ര​ൻ മ​സൂ​ദ് അ​സ​റി​ന്‍റെ പി​ന്തു​ണ​യോ​ടെ ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞിരുന്നു.