മോദി ഗുജറാത്തിലെ ജനതയെ വഞ്ചിച്ചെന്ന് മൻമോഹൻ സിങ്

മോദി ഗുജറാത്തിലെ ജനതയെ വഞ്ചിച്ചെന്ന് മൻമോഹൻ സിങ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കിയതിലൂടെ ജനങ്ങള്‍ നേരിടേണ്ടിവന്ന വേദനകള്‍ മനസ്സിലാക്കുന്നതില്‍ മോദി പരാജയപ്പെട്ടെന്ന്  മൻമോഹൻസിങ് പറഞ്ഞു. നരേന്ദ്രമോദിയുടെ ജന്മനാട്ടില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ രൂക്ഷവിമര്‍ശനം.

ഗുജറാത്തിലെ ജനങ്ങള്‍ മോദിയിലര്‍പ്പിച്ച വിശ്വാസത്തെയാണ് അദ്ദേഹം വഞ്ചിച്ചത്. തങ്ങളുടെ ത്യാഗം രാജ്യനന്മയ്ക്കുപകരിക്കുമെന്ന് ആ പാവം ജനങ്ങള്‍ കരുതി. പക്ഷേ, അവരുടെ വിശ്വാസവും പ്രതീക്ഷകളും അസ്ഥാനത്തായി.’ മന്‍മോഹന്‍സിങ് പറഞ്ഞു. നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും തിരികെ ബാങ്കുകളിലെത്തി. കള്ളപ്പണം വന്‍തോതില്‍ വെളുപ്പിച്ചെന്നുള്ളത് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പരസ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു.
.