210 വെബ്‌സൈറ്റുകള്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു : യുഐഡിഎഐ

210 വെബ്‌സൈറ്റുകള്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു : യുഐഡിഎഐ

ന്യൂഡല്‍ഹി: 210 വെബ്‌സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വെബ്‌സൈറ്റുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെട്ടതായി സമ്മതിച്ച്  യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ . 

വിവരാവകാശം നിയമം പ്രകാരം നല്‍കിയ അപേക്ഷയിലാണ് ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൂടെ പരസ്യപ്പെട്ടുവെന്നും എന്നാല്‍ സമയോചിതമായ ഇടപെടലിലൂടെ വിവരങ്ങള്‍ ഈ വെബ്‌സൈറ്റുകളില്‍ നിന്നും നീക്കം ചെയ്തുവെന്നും (യുഐഡിഎഐ) വിശദീകിച്ചത്. എന്നാല്‍ എപ്പോഴാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് യുഐഡിഎഐ വെളിപ്പെടുത്തിയില്ല. 

 210 വെബ്‌സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത്. ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളും ഉള്‍പ്പെടുന്നു. വ്യക്തികളുടെ പേര്, വിലാസം, മറ്റ് പ്രാഥമിക വിവരങ്ങള്‍ തുടങ്ങിയവയ്‌ക്കൊപ്പം ആധാര്‍ നമ്പറും പരസ്യപ്പെടുത്തിട്ടുണ്ട്.  ഇന്ത്യയിൽ താമസിക്കുന്നവർക്കുള്ള തിരിച്ചറിയൽ രേഖയായിട്ടാണ് 12 അക്ക നമ്പറുള്ള ആധാർ നൽകിയിരിക്കുന്നത്.  എന്നാല്‍ വിവരങ്ങള്‍  ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആധാര്‍ വിവരങ്ങള്‍ ഈ വെബ്‌സൈറ്റുകളില്‍ നിന്നും യുഐഡിഎഐ നീക്കം ചെയ്തത്. സുരക്ഷ ഉറപ്പ് വരുത്തിയ സംവിധാനമാണ് ആധാറെന്നും വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍ പറഞ്ഞു