ഗോ​ഡ്സെ രാ​ജ്യ​സ്നേ​ഹി​യെ​ന്ന പ്രഗ്യാ സിം​ഗിന്‍റെ പരാമര്‍ശം; മോ​ദി മാ​പ്പു​പ​റ​യ​ണമെന്ന് കോ​ണ്‍​ഗ്ര​സ്

ഗോ​ഡ്സെ രാ​ജ്യ​സ്നേ​ഹി​യെ​ന്ന പ്രഗ്യാ സിം​ഗിന്‍റെ പരാമര്‍ശം; മോ​ദി മാ​പ്പു​പ​റ​യ​ണമെന്ന് കോ​ണ്‍​ഗ്ര​സ്

ഭോ​പ്പാ​ല്‍: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​നാ​യ നാ​ഥു​റാം ഗോ​ഡ്സെ രാ​ജ്യ​സ്നേ​ഹി​യാ​യി​രു​ന്നു​വെ​ന്ന വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ്രഗ്യാ സിം​ഗ് ഠാ​ക്കൂ​ര്‍. ഗോ​ഡ്സെ ഹി​ന്ദു തീ​വ്ര​വാ​ദി​യാ​ണെ​ന്ന ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി​യാ​യാ​ണ് പ്ര​ജ്ഞാ സിം​ഗി​ന്‍റെ പ്ര​തി​ക​ര​ണം. 

ഗോ​ഡ്സെ രാ​ജ്യ​സ്നേ​ഹി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ ഭീ​ക​ര​ന്‍ എ​ന്നു വി​ളി​ക്കു​ന്ന​വ​ര്‍​ക്ക് ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ത​ക്ക​താ​യ മ​റു​പ​ടി ല​ഭി​ക്കു​മെ​ന്നും പ്ര​ജ്ഞാ സിം​ഗ് പ​റ​ഞ്ഞു. ഗോ​ഡ്സെ തീ​വ്ര​വാ​ദി​യാ​ണെ​ന്ന് പ​റ​യു​ന്ന​വ​ര്‍ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. 

വിവാദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​പ്പു​പ​റ​യ​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് ആവശ്യപ്പെട്ടു. ഗോ​ഡ്സെ രാ​ജ്യ​ദ്രോ​ഹി​യാ​യി​രു​ന്നെ​ന്നും ഗോ​ഡ്സെ​യെ പു​ക​ഴ്ത്തു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​മാ​ണെ​ന്നും ഭോ​പ്പാ​ലി​നെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യും മു​തി​ര്‍​ന്ന നേ​താ​വു​മാ​യ ദി​ഗ്വി​ജ​യ് സിം​ഗ് പറഞ്ഞു.

ഗോ​ഡ്സെ​യു​ടെ പി​ന്‍​ഗാ​മി​ക​ളാ​യ ബി​ജെ​പി രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ലെ പ​റ​ഞ്ഞു. പ്ര​ജ്ഞ​യു​ടെ വാ​ക്കു​ക​ളി​ലൂ​ടെ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​ന് മു​റി​വേ​റ്റെ​ന്നും രാ​ജ്യം ഇ​തി​ന് മാ​പ്പു ന​ല്‍​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.