മാതാപിതാക്കള്‍ക്ക് വേണ്ടി  പ്രണയം ത്യാഗം ചെയ്യുന്ന ഇന്ത്യന്‍ സ്ത്രീകളുടെ അവസ്ഥ വിവരിച്ച് സുപ്രിം കോടതി.

മാതാപിതാക്കള്‍ക്ക് വേണ്ടി  പ്രണയം ത്യാഗം ചെയ്യുന്ന ഇന്ത്യന്‍ സ്ത്രീകളുടെ അവസ്ഥ വിവരിച്ച് സുപ്രിം കോടതി.

ന്യൂഡല്‍ഹി: മാതാപിതാക്കള്‍ക്കുവേണ്ടി സ്വന്തം പ്രണയം  ത്യാഗം ചെയ്യുന്ന ഇന്ത്യന്‍ സ്ത്രീകളുടെ അവസ്ഥ വിവരിച്ച് സുപ്രിം കോടതി. രാജസ്ഥാനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കാമുകന് വിധിച്ച ജീവപര്യന്തം ശിക്ഷ റദ്ദുചെയ്തുകൊണ്ടാണ്  കോടതി ഇന്ത്യന്‍ പെണ്‍കുട്ടികളുടെ പ്രണയത്യാഗത്തെക്കുറിച്ച് വ്യക്തമാക്കിയത്.

മാതാപിതാക്കളുടെ താല്‍പര്യവും നിര്‍ബന്ധവും മൂലം  സ്‌നേഹിച്ചയാളെ ഉപേക്ഷിച്ച് പുതിയ ആള്‍ക്കൊപ്പം ജീവിക്കാന്‍ വിധിക്കപ്പെടുന്ന സ്ത്രീകള്‍ ഇന്ത്യയില്‍ നിരവധിയാണ്. .എങ്കിലും മാതാപിതാക്കളെ പിണക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവര്‍ക്ക് കാമുകന്‍മാരെ ഉപേക്ഷിക്കേണ്ടിവരുന്നു” – ജസ്റ്റീസുമാരായ എകെ സിക്രിയും അശോക് ഭൂഷനുമടങ്ങിയ ബഞ്ച് വ്യക്തമാക്കി.

കമിതാക്കളായിരുന്ന യുവതീയുവാക്കള്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയും ഇതില്‍ യുവതി മരിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിന്  ജീവപര്യന്തം ശിക്ഷ വിധിച്ച രാജസ്ഥാന്‍ ഹൈക്കോടതി വിധി റദ്ദുചെയ്തുകൊണ്ടുള്ള വിധിപ്രസ്താവത്തിനിടെയാണ് സുപ്രിം കോടതി, ഇന്ത്യന്‍ യുവതികളുടെ അവസ്ഥ വിവരിച്ചത്.

1994 -ലായിരുന്നു കേസിനാസ്പദമായ സംഭവം. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമ്മതിച്ചില്ല. വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രദേശത്തെ ഒരു പഴയ കെട്ടിടത്തില്‍ കയറി യുവതിയും യുവാവും ജീവനൊടുക്കാനായി വിഷം കഴിക്കുകയായിരുന്നു. എന്നാല്‍ മരിച്ചില്ല. മരണവെപ്രാളത്തില്‍ യുവാവ് പുറത്തുവന്ന് അലറിവിളിച്ച് നാട്ടുകാരുടെ സഹായം തേടി. നാട്ടുകാര്‍ എത്തി ഇയാളെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതിനിടയില്‍ പെണ്‍കുട്ടി കെട്ടിടത്തിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു.

വിവാഹം കഴിച്ച് കാമുകി കഴിയുന്നത് സഹിക്കാതിരുന്ന യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രണയബന്ധം തള്ളിപ്പറഞ്ഞ് മറ്റൊരു വിവാഹത്തിന് പെണ്‍കുട്ടി തയാറായിരുന്നതായും വിവാഹം ഉറപ്പിച്ചുകഴിഞ്ഞാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടതെന്നും ഇതിനായി തെളിവായി പ്രോസിക്യൂഷന്‍ വാദിച്ചു..ഈ സാഹചര്യത്തിലാണ്   പ്രണയം ത്യജിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് കോടതി പറഞ്ഞത്.കൊലപാതകമാണെന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ ജീവപര്യന്തം ശിക്ഷ കോടതി റദ്ദുചെയ്യുകയായിരുന്നു