മുംബൈ വിമാനത്താവളത്തിലെ കോൺഫറൻസ് ഹാളിൽ തീപ്പിടിത്തം

മുംബൈ വിമാനത്താവളത്തിലെ കോൺഫറൻസ് ഹാളിൽ തീപ്പിടിത്തം

മുംബൈ വിമാനത്താവളത്തിൽ വന്‍ തീപിടുത്തം. ആഭ്യന്തര ടെര്‍മിനല്‍ വണ്‍ എയിലുള്ള കോണ്‍ഫറന്‍സ് ഹാളിലാണ് തീപിടിത്തമുണ്ടായത്.  ആളപായമായില്ല. തീ കെടുത്താന്‍ കഴിഞ്ഞതായും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അഗ്‌നിശമനസേനാ അധികൃതര്‍ പറഞ്ഞു. എട്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. 

ആഭ്യന്തര ടെര്‍മിനലിലെ ഒന്നാം നിലയിലാണ് കോണ്‍ഫറന്‍സ് ഹാള്‍. യാത്രക്കാര്‍ ഉപയോഗിക്കുന്ന മുറികളില്‍നിന്ന് വളരെ അകലെയാണ് തീപിടിച്ച കോണ്‍ഫറന്‍സ് ഹാൾ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ തീപ്പിടിത്തം ബാധിച്ചിട്ടില്ലെന്ന് മുംബൈ വിമാനത്താവളം അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.