മുംബൈയില്‍ ചരക്കു ട്രെയിനിനു തീപിടിച്ചു 

മുംബൈയില്‍ ചരക്കു ട്രെയിനിനു തീപിടിച്ചു 

മുംബൈ: മുംബൈയില്‍ ചരക്കു ട്രെയിനു തീപിടിച്ച് രണ്ട് വാഗണുകള്‍ കത്തിനശിച്ചു. മുംബൈയിലെ ദഹനു റെയില്‍വേ സ്റ്റേഷനു സമീപം വ്യാഴാഴ്ച രാത്രി 10.45നായിരുന്നു സംഭവം.തീപിടിത്തം ശ്രദ്ധയില്‍പെട്ടതോടെ വൈദ്യുതിബന്ധം വിച്ഛേദിച്ച് ഇരുവാഗണുകളും ട്രെയിനില്‍നിന്നു വേര്‍പെടുത്തിയതിനാല്‍ വന്‍ അപകടമൊഴിവാക്കാനായി.തീപിടിത്തത്തെ തുടര്‍ന്നു ട്രെയിന്‍ സര്‍വീസുകള്‍ താറുമാറാവുകയും 12 ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. നിരവധി ട്രെയിനുകള്‍ വൈകി. വെള്ളിയാഴ്ച പുലര്‍ച്ചെ 1.35ന് ഇതുവഴിയുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.