ഉ​ന്നാ​വോ പീഡന കേസ്‌ : യോ​ഗി​ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണമെന്ന് കോണ്‍ഗ്രസ്‌

ഉ​ന്നാ​വോ പീഡന കേസ്‌ : യോ​ഗി​ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണമെന്ന് കോണ്‍ഗ്രസ്‌

ബം​ഗ​ളൂ​രു: ഉ​ന്നാ​വോ കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കാ​ൻ യോ​ഗി ആ​ദി​ത്യ​നാ​ഥ് യോ​ഗ്യ​ന​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്. യോ​ഗി ആ​ദി​ത്യ​നാ​ഥ് ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​നു മാ​ന​ക്കേ​ടാ​ണെ​ന്നും ക​ർ​ണാ​ട​ക കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ദി​നേ​ഷ് ഗു​ണ്ടു റാ​വു പ​റ​ഞ്ഞു. യോ​ഗി​ക്കു മ​ര്യാ​ദ​യു​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ എം​എ​ൽ​എ​യാ​ണ് കേ​സി​ലെ പ്ര​തി​യെ​ന്നും ദി​നേ​ഷ് പ​റ​ഞ്ഞു.

ഇ​ത് ഒ​രു മാ​ന​ഭം​ഗ​ക്കേ​സ് മാ​ത്ര​മ​ല്ല. ഇ​ര​യു​ടെ പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യും പി​ന്നീട് അ​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ബി​ജെ​പി സ​ർ​ക്കാ​രോ പോ​ലീ​സോ ഈ ​കേ​സു​ക​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗാ​ണ് പെ​ൺ​കു​ട്ടി​യെ മാ​ന​ഭാ​ഗ​പ്പെ​ടു​ത്തി​യ​ത്.

മാത്രമല്ല കർണാടകയിൽ വന്നാൽ ആദിത്യനാഥിനെ ചെരുപ്പ് കൊണ്ടടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിവാദ പ്രസ്താവന നടത്തിയതിന് കോണ്‍ഗ്രസ്സ നേതാവ് മാപ്പ പറയണമെന്ന് ബിജെപി നേതാവായ യെദ്യൂരപ്പ ആവശ്യപ്പെട്ടിട്ടുണ്ട്.

ബലാംത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടി കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ തുടര്‍ച്ചയായ അഭ്യര്‍ഥനകളെ മനസിലാക്കുന്നതില്‍ പോലും യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടു. 

ഇരയുടെ പിതാവിനെ കൊലപ്പെടുത്തിയ എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സിംഗിനെ യുപി പൊലീസിന് പിടികൂടേണ്ടി വന്നു. മാധ്യമപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ചോദ്യങ്ങളെ തുടര്‍ന്നാണ് നടപടിയെടുത്തത്. മകളെ പീഡിപ്പിച്ച എംഎല്‍എയ്‌ക്കെതിരെ ഭീഷണി മുഴക്കിയ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ പല കുറ്റങ്ങളും ഇയാള്‍ക്ക് മേല്‍ ചുമത്തി ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ പിതാവ് ട് കൊല്ലപ്പെട്ടു. പ്രതി എംഎല്‍എയുടെ സഹോദരനാണെന്ന് അറിയാമായിരുന്നിട്ടും യോഗിയുടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. പിന്നീട് മാധ്യമങ്ങള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ്  പൊലീസ് ഇയാളെ പിടികൂടിയത്.