തമിഴ് സംസ്കാരത്തെ  ‘ഡീമോ–ണറ്റൈസ്’ ചെയ്യരുത് : മെർസലി’നെ പിന്തുണച്ച് രാഹുൽ ഗാന്ധി

തമിഴ് സംസ്കാരത്തെ  ‘ഡീമോ–ണറ്റൈസ്’ ചെയ്യരുത് : മെർസലി’നെ പിന്തുണച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി :  വിജയ് ചിത്രമായ ‘മെർസലി’നു പിന്തുണയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും സുപ്രധാന ആവിഷ്കാരമാണ് സിനിമ. ഈ സിനിമയിൽ ഇടപെട്ട് തമിഴ് പ്രതാപത്തെ ‘ഡീമോ–ണറ്റൈസ്’ ചെയ്യരുത് – രാഹുൽ ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിൽ ജിഎസ്ടി, നോട്ടു നിരോധനം തുടങ്ങിയവയ്ക്കതിരായ പരാമർശങ്ങളിൽ ബിജെപി പരസ്യമായി എതിർപ്പു പ്രകടിപ്പിച്ചിരുന്നു.

Mr. Modi, Cinema is a deep expression of Tamil culture and language. Don't try to demon-etise Tamil pride by interfering in Mersal

— Office of RG (@OfficeOfRG) October 21, 2017

പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുശേഷമെത്തിയ സിനിമയിലെ ചില സംഭാഷണങ്ങളാണ് വിവാദമായത്. ‘സിംഗപ്പൂരില്‍ ഏഴുശതമാനം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയിൽ അത് 28 ശതമാനമാണ്. കുടുംബബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല, പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്’ – ചിത്രത്തിൽ പറയുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിമർശനം ശക്തമായതിനെ തുടർന്ന് വിവാദ രംഗങ്ങൾ നീക്കം ചെയ്യുകയാണെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു.