നൂറോളം യാത്രക്കാരുമായി യാത്രയ്‌ക്കൊരുങ്ങിയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ടാങ്കര്‍ ലോറി ഇടിച്ചു

നൂറോളം യാത്രക്കാരുമായി യാത്രയ്‌ക്കൊരുങ്ങിയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ടാങ്കര്‍ ലോറി ഇടിച്ചു

കൊല്‍ക്കത്ത: നൂറോളം യാത്രക്കാരുമായി യാത്രയ്‌ക്കൊരുങ്ങിയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ടാങ്കര്‍ ലോറി ഇടിച്ചു. ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യൂആര്‍ 541 വിമാനത്തിലാണ് വെള്ളവുമായി എത്തിയ ടാങ്കര്‍ ലോറി ഇടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.15ന് കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളില്‍ ആയിരുന്നു അപകടം.വിമാനം ദോഹയിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു. ടാങ്കര്‍ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ ലോറി ഡ്രൈവറെ സസ്‌പെന്‍ഡു ചെയ്തു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇവരെ ഹോട്ടലിലേക്ക് മാറ്റി. വിമാനത്തിന്റെ അടിഭാഗത്തിന് കേടുപാട് സംഭവച്ചിട്ടുണ്ടെന്നും ഇവ പരിഹരിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് ദോഹയിലേക്ക് സര്‍വീസ് നടത്തുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു.