ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദുര്‍ബലമായതിനാലാണ് ബിജെപി പരാജയപ്പെട്ടത്: പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദുര്‍ബലമായതിനാലാണ് ബിജെപി പരാജയപ്പെട്ടത്: പ്രകാശ് ജാവദേക്കര്‍

പൂനെ: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയത്തിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കോണ്‍ഗ്രസ് പെട്ടെന്ന ദുര്‍ബലമായതാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന് കാരണമെന്ന് ജാവദേക്കര്‍ പറഞ്ഞു. കോണ്‍ഗ്രസ് ദുര്‍ബലമായതോടെ മത്സരം ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലായി. ഇതാണ് ബി.ജെ.പിക്ക് തിരിച്ചടി നേരിടാന്‍ കാരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിനെ ജനം അപ്രത്യക്ഷമാക്കിയതാണോ അതോ കോണ്‍ഗ്രസ്​ വോട്ട്​ ആം ആദ്​മി പാര്‍ട്ടിയിലേക്ക്​ മാറിയതാണോ എന്നത്​ മറ്റൊരു വിഷയമാണ്​. ലോക്​സഭ തെരഞ്ഞെടുപ്പില്‍ 26 ശതമാനം വോട്ടുകിട്ടിയിരുന്ന കോണ്‍ഗ്രസിന്​ നിയമസഭ ​തെരഞ്ഞെടുപ്പില്‍ നാലു ശതമാനം വോട്ട്​ മാത്രമാണ്​ നേടാനായത്​.

ഞങ്ങള്‍ക്ക്​ 42 ശതമാനവും ആപിന്​ 48 ശതമാനവും വോട്ട്​ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, മൂന്ന്​ ശതമാനം വോട്ടി​​​െന്‍റ വ്യത്യാസത്തില്‍ കണക്കുകൂട്ടല്‍ തെറ്റി. അതേസമയം കെജ്‌രിവാളിനെ തീവ്രവാദിയെന്ന് പരാമര്‍ശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.