നോട്ട്‌നിരോധനയ്ക്ക് ശേഷം 2000 രൂപ പുറത്തിറക്കിയതോടെ പദ്ധതി കുട്ടിക്കളിയായി മാറി : റിച്ചാര്‍ഡ് തലേര്‍

നോട്ട്‌നിരോധനയ്ക്ക് ശേഷം 2000 രൂപ പുറത്തിറക്കിയതോടെ പദ്ധതി കുട്ടിക്കളിയായി മാറി : റിച്ചാര്‍ഡ് തലേര്‍

ന്യൂഡല്‍ഹി: നോട്ട്‌നിരോധനം നല്ലൊരു ആശയവും പക്ഷേ പാളിപ്പോയിയെന്ന് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ റിച്ചാര്‍ഡ് തലേര്‍. നോട്ട് പിന്‍വലിച്ചതിനു ശേഷം 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതാണ് പദ്ധതി പരാജയപ്പെടാന്‍ കാരണമെന്നും തലേര്‍ അഭിപ്രായപ്പെട്ടു.

'നോട്ട്‌നിരോധനവും ഡിജിറ്റലൈസേഷനുമൊക്കെ നല്ല ആശയങ്ങള്‍ തന്നെയാണ്. അഴിമതിരഹിത സമൂഹത്തെ നിര്‍മ്മിക്കാന്‍ പര്യാപ്തമാവുന്നതാണ് അത്തരം നീക്കങ്ങള്‍. പക്ഷേ,ഇന്ത്യയില്‍ 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതോടെ ചെയ്തതത്രയും കുട്ടിക്കളിയായി മാറി 'എന്നാണ് തലേര്‍ അഭിപ്രായപ്പെട്ടത്.