ഡല്‍ഹിയില്‍ പ്രതിപക്ഷ സഖ്യം; കേ​ജ​രി​വാ​ള്‍ നി​ല​പാ​ട് മാ​റ്റി​യെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

ഡല്‍ഹിയില്‍ പ്രതിപക്ഷ സഖ്യം; കേ​ജ​രി​വാ​ള്‍ നി​ല​പാ​ട് മാ​റ്റി​യെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡില്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തില്‍ തീരുമാനം വൈകുന്നത്തിന്റെ ഉത്തരവാദിത്തം അരവിന്ദ് കേജ്‌രിവാളിനാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാ​ലു സീ​റ്റു​ക​ള്‍ എ​എ​പി​ക്ക് ന​ല്‍​കാ​ന്‍ ത​യാ​റാ​യെ​ങ്കി​ലും കേ​ജ​രി​വാ​ള്‍ നി​ല​പാ​ട് മാ​റ്റി​യെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടി സഖ്യം വന്നാല്‍ ബിജെപി തുടച്ചു നീക്കപ്പെടും. ഇതിനായി ആകെയുള്ള ഏഴില്‍ നാല് സീറ്റ് എ.എ.പിക്ക് നല്‍കാന്‍ തയ്യാറാണെന്ന് രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും നിലപാടു മാറ്റി. ഇപ്പോഴും കോണ്‍ഗ്രസ് വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. സമയം അതിക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അ​തേ​സ​മ​യം, രാ​ഹു​ലി​നു മ​റു​പ​ടി​യു​മാ​യി കേ​ജ​രി​വാ​ളും രം​ഗ​ത്തെ​ത്തി. ഡ​ല്‍​ഹി​യി​ലെ സ​ഖ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ എ​എ​പി എ​ന്ത് മ​ല​ക്കം മ​റി​യ​ലാ​ണ് ന​ട​ത്തി​യ​തെ​ന്ന് രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ജ​രി​വാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഉ​ള്‍​പ്പെ​ടെ എ​ല്ലാ​യി​ട​ത്തും മോ​ദി വി​രു​ദ്ധ വോ​ട്ടു​ക​ള്‍ രാ​ഹു​ല്‍ ഭി​ന്നി​പ്പി​ക്കു​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ള്‍ കു​റ്റ​പ്പെ​ടു​ത്തി. 

നേ​ര​ത്തെ ആ​ഴ്ച​ക​ള്‍ നീ​ണ്ട അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​പ്പി​ച്ച്‌ ഡല്‍ഹിയില്‍ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അതിനിടെ ഏപ്രില്‍ 18ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 97 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് നേതാക്കളും സ്ഥാനാര്‍ഥികളും. ന്യായ് പദ്ധതിയും റാഫേലും നോട്ടുനിരോധനവും ഉന്നയിച്ചായിരുന്നു ഉത്തര്‍പ്രദേശിലെ അലിഗഢില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം.