അ​ര്‍​ധ​രാ​ത്രി​ക്കു​ള്ളി​ല്‍ 92,000 കോ​ടി കു​ടി​ശി​ക​യ​ട​യ്ക്കണം; ടെലികോം കമ്പനികള്‍ക്ക് താക്കീതുമായി​ കേന്ദ്രസര്‍ക്കാര്‍

അ​ര്‍​ധ​രാ​ത്രി​ക്കു​ള്ളി​ല്‍ 92,000 കോ​ടി കു​ടി​ശി​ക​യ​ട​യ്ക്കണം; ടെലികോം കമ്പനികള്‍ക്ക് താക്കീതുമായി​ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ടെലികോം കമ്ബനികളോട്​ പിഴത്തുക വെള്ളിയാഴ്​ച തന്നെ അടക്കാന്‍ നിര്‍ദേശിച്ച്‌​ കേന്ദ്രസര്‍ക്കാര്‍. കു​ടി​ശി​ക തു​ക​യാ​യ 92,000 കോ​ടി രൂ​പ വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.59-ന് ​മു​ന്‍​പ് അ​ട​ച്ചു തീ​ര്‍​ത്തി​രി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ടെ​ലി​കോം ക​ന്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഭാ​ര​തി എ​യ​ര്‍​ടെ​ല്‍, വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ തു​ട​ങ്ങി​യ ക​ന്പ​നി​ക​ള്‍​ക്കാ​ണ് ടെ​ലി​കോം വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ടെ​ലി​കോം ക​ന്പ​നി​ക​ളെ​യും കൂ​ട്ടു നി​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​യും അ​തി​രൂ​ക്ഷ​മാ​യി സു​പ്രീം​കോ​ട​തി വി​മ​ര്‍​ശി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് നി​യ​മ​ത്തി​ന് ഒ​രു വി​ല​യു​മി​ല്ലാ​താ​യോ അ​തോ പ​ണ​മാ​ണോ ഇ​വി​ടെ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര​യു​ടെ ചോ​ദ്യം.

അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്ബ് പിഴത്തുക അടച്ചു തീര്‍ക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടിരുന്നു. കൂടാതെ, പിഴത്തുക അടക്കുന്നതില്‍ വീഴ്ച വരുത്തിയ ടെലികോം കമ്ബനി മേധാവികളോട് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ വിശദീകരണം തേടി സുപ്രീംകോടതി നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്​തിരുന്നു.

എ​ജി​ആ​ര്‍ അ​ട​യ്ക്കു​ന്ന​തി​നു സ​മ​യം തേ​ടി ടെ​ലി​കോം ക​ന്പ​നി​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ന​ട​പ​ടി. എ​യ​ര്‍​ടെ​ല്‍, വോ​ഡ​ഫോ​ണ്‍, ടാ​റ്റ തു​ട​ങ്ങി​യ ടെ​ലി​കോം ക​ന്പ​നി​ക​ളാ​ണ് ഫീ​സ് ഒ​ടു​ക്കു​ന്ന​തി​നു സ​മ​യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സ് മാ​ര്‍​ച്ച്‌ ഏ​ഴി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.