വിവാഹത്തിന് സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് നിരോധിച്ച് ഹരിയാനയിലെ അഗര്‍വാള്‍ സമുദായം

 വിവാഹത്തിന് സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് നിരോധിച്ച് ഹരിയാനയിലെ അഗര്‍വാള്‍ സമുദായം

ചണ്ഡിഗഢ്:  വിവാഹത്തിന് സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് നിരോധിച്ച് ഹരിയാനയിലെ അഗര്‍വാള്‍ സമുദായം . സ്തീകള്‍ നൃത്തം ചെയ്യുന്നത് ആഭാസമാണെന്ന് പറഞ്ഞാണ് നിരോധനം ഏര്‍പ്പെടുത്തിയിക്കുന്നത്. അഗര്‍വാള്‍ സമുദായത്തിന്റെ സംഘനയായ അഖില ഭാരതീയ അഗര്‍വാള്‍ സമാജമാണ് നൃത്തത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

 വിവാഹത്തിന് പണത്തിന്റെ അമിത ഉപയോഗം തടയുക എന്ന ലക്ഷ്യം കൂടി നൃത്തം നിരോധിക്കുന്നതിന് ഉണ്ടെന്ന് അഗര്‍വാള്‍ സമുദായത്തിന്റെ വക്താക്കള്‍ പറയുന്നു. നൃത്തത്തിനും മറ്റുമായി ചെലവഴിക്കുന്ന തുക പാവപ്പെട്ടവരുടെ വിവാഹത്തിനായി ഉപയോഗിക്കണമെന്നും അവര്‍ പറഞ്ഞു.

വിവാഹത്തിന് വേദിയില്‍ സ്ത്രീകള്‍ നൃത്തം ചെയ്യുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വീട്ടിനകത്ത് മറയ്ക്കുള്ളില്‍ സ്ത്രീകള്‍ക്ക് നൃത്തം ചെയ്യുന്നതിന് വിലക്കില്ലെന്നും  ഇവര്‍ വ്യക്തമാക്കുന്നു.