മേഘാലയ മുന്‍ മുഖ്യമന്ത്രി ഡിഡി ലപാങ് കോണ്‍ഗ്രസ് വിട്ടു

മേഘാലയ മുന്‍ മുഖ്യമന്ത്രി ഡിഡി ലപാങ് കോണ്‍ഗ്രസ് വിട്ടു


ഷില്ലോങ്: മേഘാലയയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഡിഡി ലപാങ് പാര്‍ട്ടി വിട്ടു. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്ന രീതിയാണ് നേതൃത്വം കൈക്കൊള്ളുന്നതെന്ന് ആരോപിച്ചാണ് 84 കാരനായ ലപാങ് രാജിവെച്ചത്.

പ്രായം ചെന്ന നേതാക്കളെ അവഗണിക്കുകയാണ് പാര്‍ട്ടിയെന്ന് മുന്‍ പിസിസി പ്രസിഡന്റ് കൂടിയായ ലപാങ് കുറ്റപ്പെടുത്തി. സീനിയര്‍ നേതാക്കളുടെ സംഭാവന പാര്‍ട്ടിക്ക് ഇനി ആവശ്യമില്ലെന്നാണ് കരുതുന്നത്. ഈ അവഗണന ഏറെ നിരാശപ്പെടുത്തുന്നു, അതിനാല്‍ തന്നെ പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലാതായി-ഈ സാഹചര്യത്തില്‍ പാര്‍ട്ടി വിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

1992, 2003,2007,2009 വര്‍ഷങ്ങളില്‍ ലപാങ് മുഖ്യമന്ത്രിയായിരുന്നു.

നാല് വര്‍ഷം മുമ്പ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം ഉപദേശകനായി തുടരുകയായിരുന്നു ലപാങ്. പിസിസി പ്രസിഡന്റ് ലെസ്റ്റീന്‍ ലിങ്ദോ ലപാങ്ങിന്റെ തീരുമാനത്തില്‍ അത്ഭുതം പ്രകടിപ്പിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.