തിത്ത്‌ലി ചുഴലിക്കാറ്റ്: ആന്ധ്രയില്‍ എട്ട് മരണം

തിത്ത്‌ലി ചുഴലിക്കാറ്റ്: ആന്ധ്രയില്‍ എട്ട് മരണം

അമരാവതി: ആന്ധ്രയില്‍ വീശിയടിച്ച തിത്ത്‌ലി ചുഴലിക്കാറ്റില്‍ എട്ട് പേര്‍ മരണപ്പെട്ടു. ആന്ധ്രയിലെ ശ്രീകകുളം, വിജയനഗരം എന്നീ ജില്ലകളിലാണ് ആളുകള്‍ മരിച്ചത്. ഇരു ജില്ലകളിലും വൈദ്യുതിയും ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ ഒഡീഷ തീരത്തെത്തിയ തിത്ത്‌ലി വലിയ നാശമാണ് സംസ്ഥാനത്ത് വിതച്ചത്. ഒഡീഷ, ആന്ധ്ര, ബംഗാള്‍ സംസ്ഥാനങ്ങളിലാണ് തിത്ത്ലിയുടെ താണ്ഡവം. മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്.

ഒഡീഷയിലെ തീരമേഖലയില്‍നിന്നു മൂന്നു ലക്ഷം പേരെ ഒഴിപ്പിച്ചതായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചിരുന്നു. മൂന്ന് സ്ഥാനങ്ങളിലേക്കായി 1,000 എന്‍ഡിആര്‍എഫ് അംഗങ്ങളെ കേന്ദ്രം അയച്ചു. എന്‍ഡിആര്‍എഫിന്റെ 14 ടീമിനെ ഒഡീഷയിലും നാലു ടീമിനെ ആന്ധ്രപ്രദേശിലും മൂന്നു ടീമിനെ പശ്ചിമബംഗാളിലും വിന്യസിച്ചിട്ടുണ്ട്. കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവ ഏതു സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു.