സിപിഎം പാർട്ടി കോൺഗ്രസ്: മ​ല്ലു സ്വ​രാ​ജ്യം  പതാക ഉയർത്തും

സിപിഎം പാർട്ടി കോൺഗ്രസ്: മ​ല്ലു സ്വ​രാ​ജ്യം  പതാക ഉയർത്തും

മു​ഹ​മ്മ​ദ് അ​മീ​ന്‍ ന​ഗ​റി​ല്‍ (ആ​ർ.​ടി.​സി ക​ല്യാ​ണ മ​ണ്ഡ​പം) ബു​ധ​നാ​ഴ്ച സി.​പി.​എ​മ്മി​ന്റെ 22 ാം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ന് തെ​ലു​ങ്കാ​ന സാ​യു​ധ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത സ്വാ​ത​ന്ത്ര്യ സ​മ​ര സേസേ​നാ​നി മ​ല്ലു സ്വ​രാ​ജ്യം പതാക ഉയർത്തും. മു​ന്‍ സം​സ്ഥാ​ന സ​മി​തി​യം​ഗ​വും നി​ല​വി​ല്‍ സ​മി​തി​യി​ല്‍ ക്ഷ​ണി​താ​വു​മാ​യ 87കാ​രി​യാ​യ അ​വ​ര്‍ തെലുങ്കാന സംസ്ഥാനത്തെ ഏറ്റവും മുതിര്ന്ന നേതാവുകൂടിയാണ്. 

95 വ​യ​സ്സാ​യ വി.​എ​സാ​ണ് പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഏ​റ്റ​വും മു​തി​ര്‍ന്ന അം​ഗം. എ​ന്നാ​ല്‍, പ​ത്താം വ​യ​സ്സി​ല്‍  നി​സാം ഭ​ര​ണ​ത്തി​ന് എ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ല്‍ പ​ങ്കാളി​യാ​യ​വ​രാ​ണ് മ​ല്ലു സ്വ​രാ​ജ്യം. സെ​മീ​ന്ദാ​ര്‍മാ​ര്‍ക്ക് എ​തി​രാ​യി പൊ​രു​തി​യ ഒ​രു ക​മ്യൂ​ണി​​സ്​​റ്റ്​ ദ​ല​ത്തി​ന്റെ ക​മാ​ൻ​ഡ​റാ​യി ഉ​യ​ര്‍ന്ന അ​വ​രു​ടെ ത​ല​ക്ക് അ​ക്കാ​ല​ത്ത് 10,000 രൂ​പ​യാ​ണ് വിലയിട്ടിരുന്നത്. 

ഏ​പ്രി​ല്‍ 18ന് ​ആ​രം​ഭി​ക്കു​ന്ന പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ല്‍ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​മാമാ​യി 763 പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ ര​ണ്ട് പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സു​ക​ളി​ലാ​യി വി​ദേ​ശ പ്ര​തി​നി​ധി​ക​ളെ  ക്ഷ​ണി​ക്കാ​ത്ത​തി​നാ​ല്‍ ഇ​ത്ത​വ​ണ​യും അ​തു​ണ്ടാ​വി​ല്ല. ഏ​പ്രി​ല്‍ 22 വരെയാണ് പാർട്ടി കോൺഗ്രസ്.