ഇന്ത്യയില്‍ കൊറോണ വൈറസ് നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയില്‍ കൊറോണ വൈറസ് നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് നിയന്ത്രണ വിധേയമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര മന്ത്രാലയ സെക്രട്ടറിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറണ്‍സിന് ശേഷമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ഇക്കാര്യം വ്യക്തമക്കിയത്.

രാജ്യത്ത് കൊറോണ വൈറസ് നിയന്ത്രണവിധേയമാണ്. പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ആരോഗ്യ മന്ത്രിയും ക്യാബിനറ്റ് സെക്രട്ടറിയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

കേരളത്തില്‍ സ്ഥിരീകരിച്ച മൂന്ന് കേസുകളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വുഹാന്‍ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഇവരില്‍ ഒരാള്‍ രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയി. മറ്റ് രണ്ട് പേരും നിരീക്ഷണത്തില്‍ തുടരുന്നുണ്ടെങ്കിലും രോഗാവസ്ഥ നിയന്ത്രണവിധേയമായിട്ടുണ്ട്.