ചൈനയുടെ പ്രതിരോധ വളർച്ച ഇന്ന് അമേരിക്കയെ പോലും വെല്ലുന്ന തരത്തിലെത്തിയിരിക്കുകയാണെന്ന് ബിപിൻ റാവത്ത്

 ചൈനയുടെ പ്രതിരോധ വളർച്ച ഇന്ന് അമേരിക്കയെ പോലും വെല്ലുന്ന തരത്തിലെത്തിയിരിക്കുകയാണെന്ന് ബിപിൻ റാവത്ത്

ന്യൂഡൽഹി: ചൈനയുടെ പ്രതിരോധ വളർച്ച ഇന്ന് അമേരിക്കയെ പോലും വെല്ലുന്ന തരത്തിലെത്തിയിരിക്കുകയാണെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്.  ചൈനയുടെ സൈനിക ശക്തിയെ പ്രശംസിച്ചാണ് റാവത്ത്   അഭിപ്രായം രേഖപ്പെടുത്തിയത്. .

സാമ്പത്തിക വളർച്ചയോടൊപ്പം പ്രതിരോധശേഷി ഉയർത്തുന്നതിന്‍റെ പ്രാധാന്യം മനസിലാക്കിയതാണ് ചൈനയുടെ വിജയത്തിനു കാരണമെന്ന് സുരക്ഷാസ്ഥിതിയിലെ വെല്ലുവിളി: ഇന്ത്യൻ സൈന്യത്തിന്‍റെ പങ്ക് എന്ന വിഷയത്തിൽ ഡൽഹിയിൽ നടന്ന സെമിനാറിൽ റാവത്ത് പറഞ്ഞു.

 ചൈനയ്ക്കൊപ്പം തുല്യത പാലിക്കുന്നതിനാലാണ് ലോക രാജ്യങ്ങൾ ഇന്ത്യയയെയും ഉറ്റുനോക്കുന്നതെന്നും റാവത്ത് കൂട്ടിച്ചേർത്തു. ചൈനയുമായുള്ള സൈനിക പരിശീലനം ഉടൻ പുനരാരംഭിക്കുമെന്നും റാവത്ത് പറഞ്ഞു.