ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ കിരീടനേട്ടം കശ്മീരിലല്ല പാക്കിസ്ഥാനിൽ പോയി ആഘോഷിക്കൂവെന്ന് വിഘടനവാദി നേതാക്കളോട്   ഗൗതം ഗംഭീർ 

 ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ കിരീടനേട്ടം കശ്മീരിലല്ല പാക്കിസ്ഥാനിൽ പോയി ആഘോഷിക്കൂവെന്ന് വിഘടനവാദി നേതാക്കളോട്   ഗൗതം ഗംഭീർ 

ന്യൂഡൽഹി: പാക് ക്രിക്കറ്റ് വിജയം ആഘോഷിക്കുന്ന കശ്മീർ വിഘടനവാദി നേതാവായ മിർവായിസ് ഉമർ ഫറൂഖിന് ഇന്ത്യൻ ക്രിക്കറ്റർ ഗൗതം ഗംഭീറിന്റെ മറുപടി. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ കിരീടനേട്ടം കശ്മീരിലല്ല പാക്കിസ്ഥാനിൽ പോയി ആഘോഷിക്കൂവെന്ന് വിഘടനവാദി നേതാക്കളോട്   ഗൗതം ഗംഭീർ പറഞ്ഞു.  ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ പാക്കിസ്ഥാനെ അഭിനന്ദിച്ച്  മിർവായിസ് ഉമർ ഫറൂഖ് രംഗത്തെത്തിയിരുന്നു.

എവിടെയും വെടിക്കെട്ടാണെന്നും ഈദ് നേരത്തെ എത്തിയതായി തോന്നുവെന്നുമാണ് ഫറൂഖ് ട്വീറ്റ് ചെയ്തിരുന്നത്. മികച്ച ടീം ഈ ദിവസം നേടിയിരിക്കുന്നുവെന്നും അഭിനന്ദനങ്ങളെന്നും ഫറൂഖ് കുറിച്ചിരുന്നു. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് പ്രവേശിച്ചപ്പോഴും പാക്ക് ടീമിനെ അഭിനന്ദിച്ച് ഫറൂഖ് രംഗത്തെത്തിയിരുന്നു. ഫൈനലിന് ആശംസകളേകിയായിരുന്നു ട്വീറ്റ്. ഈ ട്വീറ്റിന് മറുപടിയായാണ്‌ ഗൗതം ഗംഭീറിന്റെ പ്രതികരണം.