രാമക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരിന് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരാം-ജസ്റ്റിസ് ജെ. ചലമേശ്വര്‍

രാമക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരിന് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരാം-ജസ്റ്റിസ് ജെ. ചലമേശ്വര്‍

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനിലിരിക്കേ തന്നെ കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.ചലമേശ്വര്‍. കേന്ദ്ര സര്‍ക്കാരിന് രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രത്യേക നിയമം കൊണ്ടുവരാന്‍ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസ് സംഘടിപ്പിച്ച ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ സംസാരിക്കുമ്പോഴായിരുന്നു ചെലമേശ്വറിന്റെ പ്രസ്താവന. 'സംഭവിച്ചാലും ഇല്ലെങ്കിലും നിയമപരമായി അത് സാധ്യമാണ്. കഴിഞ്ഞകാലങ്ങളില്‍ സുപ്രീംകോടതിയുടെ തീരുമാനത്തെ ഒഴിവാക്കാന്‍ നിയമസംവിധാനങ്ങള്‍ നടത്തിയതൊക്കെ ഓര്‍ത്തുകൊണ്ട് തന്നെയാണ് ഞാന്‍ ഇത് പറയുന്നത്. 'രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചെലമേശ്വര്‍ പ്രതികരിച്ചു.