വ​ധ​ശി​ക്ഷ അ​പ്പീ​ലു​ക​ളി​ല്‍ ആ​റു​മാ​സ​ത്തി​ന​കം വാ​ദം കേ​ള്‍​ക്ക​ണം; പു​തി​യ മാര്‍ഗ്ഗനിര്‍ദേശം പുറത്തിറക്കി സുപ്രീംകോടതി

വ​ധ​ശി​ക്ഷ അ​പ്പീ​ലു​ക​ളി​ല്‍ ആ​റു​മാ​സ​ത്തി​ന​കം വാ​ദം കേ​ള്‍​ക്ക​ണം; പു​തി​യ മാര്‍ഗ്ഗനിര്‍ദേശം പുറത്തിറക്കി സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: വ​ധ​ശി​ക്ഷ വി​ധി​ച്ച കേ​സു​ക​ളി​ല്‍ സു​പ്രീം​കോ​ട​തി​യി​ല്‍ വ​രു​ന്ന അ​പ്പീ​ലു​ക​ളി​ല്‍ ആ​റു​മാ​സ​ത്തി​ന​കം വാ​ദം കേ​ള്‍​ക്കാ​ന്‍ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ചു സു​പ്രീം കോ​ട​തി പു​തി​യ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. സു​പ്രീം​കോ​ട​തി റ​ജി​സ്ട്രി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഓ​ഫി​സ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. 

കേസിലെ എല്ലാ രേഖകളും രണ്ട് മാസത്തിനകം രജിസ്ട്രി തയ്യാറാക്കണം. പ്രാദേശിക ഭാഷകളിലുള്ള രേഖകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും വേണം. ഹർജി ഫയലിൽ സ്വീകരിച്ചുകഴിഞ്ഞാൽ 30 ദിവസത്തിനകം മറുപടി സത്യവാംങ്മൂലം നൽകണം. ഉടൻ തന്നെ കേസിൽ അന്തിമവാദം ആരംഭിക്കുകയും വേണമെന്ന് സുപ്രീംകോടതി ഇറക്കിയ ഉത്തരവിൽ പറയുന്നു.

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നതിനെതിരെ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ കോടതി മാർഗരേഖ പുറത്തിറക്കിയത്.