ഗോ​ഡ്സെ രാ​ജ്യ​സ്നേ​ഹി​യെന്ന പ​രാ​മ​ര്‍​ശം; പ്രഗ്യാ സിം​ഗി​നെ തള്ളി ബി​ജെ​പി; മാപ്പ് പറയണമെന്ന് ആവശ്യം

ഗോ​ഡ്സെ രാ​ജ്യ​സ്നേ​ഹി​യെന്ന പ​രാ​മ​ര്‍​ശം; പ്രഗ്യാ സിം​ഗി​നെ തള്ളി ബി​ജെ​പി; മാപ്പ് പറയണമെന്ന് ആവശ്യം

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ന്‍ നാ​ഥു​റാം ഗോ​ഡ്സെ രാ​ജ്യ​സ്നേ​ഹി​യാ​യി​രു​ന്നെ​ന്ന് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ്ര​ജ്ഞാ സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന ത​ള്ളി ബി​ജെ​പി നേ​തൃ​ത്വം. ബി​ജെ​പി​യു​ടെ നി​ല​പാ​ട​ല്ല പ്ര​ജ്ഞ പ​റ​ഞ്ഞ​തെ​ന്ന് പാ​ര്‍​ട്ടി വ​ക്താ​വ് വി.​വി.​എ​ല്‍. ന​ര​സിം​ഹ റാ​വു പ​റ​ഞ്ഞു. 

പരാമര്‍ശത്തില്‍ ബിജെപി പ്രഗ്യ സിങ് താക്കൂറിനോട് വിശദീകരണം തേടി. പ്രഗ്യയുടെ ഗോഡ്സെ പരാമര്‍ശത്തില്‍ ബിജെപി അപലപിച്ചതിന് പിന്നാലെയാണ് അവരോട് പരസ്യമായി മാപ്പ് പറയാനും ബിജെപി നിര്‍ദേശിച്ചു.   

ഗോ​ഡ്സെ രാ​ജ്യ​സ്നേ​ഹി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ ഭീ​ക​ര​ന്‍ എ​ന്നു വി​ളി​ക്കു​ന്ന​വ​ര്‍​ക്ക് ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ത​ക്ക​താ​യ മ​റു​പ​ടി ല​ഭി​ക്കു​മെ​ന്നു​മാ​ണ് പ്ര​ജ്ഞാ സിം​ഗ് നേ​ര​ത്തേ പ​റ​ഞ്ഞ​ത്. ഗോ​ഡ്സെ തീ​വ്ര​വാ​ദി​യാ​ണെ​ന്ന് പ​റ​യു​ന്ന​വ​ര്‍ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. 

ഗോ​ഡ്സെ ഹി​ന്ദു തീ​വ്ര​വാ​ദി​യാ​ണെ​ന്ന ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി​യാ​യാ​ണ് പ്ര​ജ്ഞാ സിം​ഗി​ന്‍റെ പ്ര​തി​ക​ര​ണം.