ബി​ഹാ​റി​ൽ മ​ദ്യം ക​ഴി​ച്ച ബി​ജെ​പി എം​പി​യു​ടെ മ​ക​ൻ പി​ടി​യി​ൽ

ബി​ഹാ​റി​ൽ മ​ദ്യം ക​ഴി​ച്ച ബി​ജെ​പി എം​പി​യു​ടെ മ​ക​ൻ പി​ടി​യി​ൽ

പാ​റ്റ്ന:  മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ബി​ഹാ​റി​ൽ മ​ദ്യം ക​ഴി​ച്ച ബി​ജെ​പി എം​പി​യു​ടെ മ​ക​ൻ പി​ടി​യി​ൽ. ഗ​യ എം​പി ഹ​രി മാ​ഞ്ചി​യു​ടെ മ​ക​ൻ രാ​ഹു​ൽ കു​മാ​ർ(18) ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം മ​ദ്യ​പി​ച്ച രാ​ഹു​ലി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നി​യ​മം ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് രാ​ഹു​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെന്നും പോലീസ് വ്യക്തമാക്കി.

പോ​ലീ​സ് ന​ട​ത്തിയ വൈ​ദ്യ​പ​രി​ശോ​ധ​ന​യിൽ രാ​ഹു​ൽ മ​ദ്യം ക​ഴി​ച്ച​താ​യി തെ​ളി​ഞ്ഞി​രു​ന്നു. രാ​ഹു​ലി​നെ ജൂ​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ട​താ​യി മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ലി​ക് പ​റ​ഞ്ഞു.