ബിഹാറില്‍ സിഐഎസ്എഫ്‌ ജവാന്‍ നാല് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു

ബിഹാറില്‍ സിഐഎസ്എഫ്‌ ജവാന്‍ നാല് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു

പട്‌ന: ബിഹാറിലെ ഔറംഗബാദിൽ സിഐഎസ്എഫ്‌ ജവാന്‍ നാല് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സംഭവം. ഔറംഗാബാദ് തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ കാവല്‍ ജോലിയിലുണ്ടായിരുന്ന ബല്‍വീര്‍ സിങ് എന്ന കോണ്‍സ്റ്റബിളാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയാണ് ഇയാള്‍.ഔറംഗാബാദ് തെര്‍മല്‍ പരുക്കേറ്റ രണ്ടു ജവാൻമാരെ ആശുപത്രിയിലേക്ക് മാറ്റി. സഹപ്രവർത്തകനായ സൈനികൻ സർവീസ് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

മൂന്ന് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുമാണ് കൊല്ലപ്പെട്ടത്. മൂന്നു പേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആസ്പത്രിയിൽ വെച്ചുമാണ് മരിച്ചത്.അവധി എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് എസ്പി ഡോ.സത്യപ്രകാശ് അറിയിച്ചു.