ജീവന്‍ വേര്‍പ്പെട്ട അമ്മയുടെ മാറില്‍ അവന്‍ തിരഞ്ഞു  അമ്മിഞ്ഞയുടെ മധുരം; നൊമ്പരക്കാഴ്ച ഭോപ്പാലില്‍ നിന്ന്   

 ജീവന്‍ വേര്‍പ്പെട്ട അമ്മയുടെ മാറില്‍ അവന്‍ തിരഞ്ഞു  അമ്മിഞ്ഞയുടെ മധുരം; നൊമ്പരക്കാഴ്ച ഭോപ്പാലില്‍ നിന്ന്   

ഭോപ്പാല്‍: അമ്മയുടെ ദേഹത്ത് മരണത്തിന്റെ തണുപ്പ് പടരുമ്പോഴും അവന്‍ അമ്മയുടെ മാറില്‍ അമ്മിഞ്ഞയുടെ മധുരം  തിരഞ്ഞു. കണ്ടു നിന്നവരുടെ കണ്ണുകള്‍ ഈറനണിയിക്കുന്ന ഈ കാഴ്ച ഭോപ്പാലില്‍ നിന്ന്. അമ്മയുടെ ജീവന്‍ വേര്‍പ്പെട്ടു മണിക്കൂറുകള്‍ കഴിഞ്ഞെന്നു അവനു മനസിലായിരുന്നില്ല.  മുലപ്പാല്‍ കുടിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം കൈയിലെ ബിസ്‌കറ്റ്  അവന്‍ നുണയുന്നുമുണ്ടായിരുന്നു.

ആളുകള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസെത്തിയാണ്  മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ ഡമായില്‍ റെയില്‍വേ ട്രാക്കിന് സമീപം മരിച്ചു കിടക്കുന്ന അമ്മയുടെ മുല കുടിക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ ബുധനാഴ്ച രാവിലെ പ്രദേശവാസികളാണ് കണ്ടെത്തിയത്.

സ്ത്രീ ട്രെയിനില്‍ നിന്ന് വീണതോ, ട്രെയിന്‍ തട്ടി മരിച്ചതോ ആകാം എന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. തലയിടിച്ച് വീണത് മൂലമുള്ള രക്തസ്രാവമാണ് മരണത്തിന് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ അമ്മ തന്റെ നെഞ്ചിനോട് ചേര്‍ത്ത് പിടിച്ചിരുന്നതിനാലാകാം കുട്ടിക്ക് പരിക്കേല്‍ക്കാതെ രക്ഷപെട്ടത്.

പരിക്കേറ്റെങ്കിലും അവര്‍ക്ക് ബോധമുണ്ടായിരിക്കാമെന്നും ആ അവസ്ഥയിലും കുഞ്ഞിനെ രക്ഷിക്കാനായി മുലയൂട്ടുകയും ബിസ്‌കറ്റ് നല്‍കുകയും ചെയ്തിട്ടുണ്ടായിരിക്കുമെന്നും പോലീസ് പറയുന്നു. അമ്മയില്‍ നിന്ന് വേര്‍പെടുത്തിയതോടെ ബഹളം വെച്ച  കുട്ടിയെ   ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.