ബം​ഗാ​ളില്‍ വി​ദ്യാ​സാ​ഗ​റി​ന്‍റെ പ്ര​തി​മ ത​ക​ര്‍​ത്ത സം​ഭ​വം; ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ദി

ബം​ഗാ​ളില്‍ വി​ദ്യാ​സാ​ഗ​റി​ന്‍റെ പ്ര​തി​മ ത​ക​ര്‍​ത്ത സം​ഭ​വം; ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ദി

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ കോ​ല്‍​ക്ക​ത്തയി​ല്‍ ന​വോ​ത്ഥാ​ന​നാ​യ​ക​ന്‍ ഈ​ശ്വ​ര്‍ ച​ന്ദ്ര വി​ദ്യാ​സാ​ഗ​റി​ന്‍റെ പ്ര​തി​മ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ മ​മ​ത ബാ​ന​ര്‍​ജി സ​ര്‍​ക്കാ​ര്‍ നീ​ക്കം ചെ​യ്തു​വെ​ന്നും അദ്ദേഹം പറഞ്ഞു. 

പ​ശ്ചി​മ​ബം​ഗാ​ളി​ലെ മ​തു​ര​പു​രി​ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ബം​ഗാ​ളി​ന്‍റെ സം​സ്കാ​രം സം​ര​ക്ഷി​ക്കാ​നാ​ണ് ബി​ജെ​പി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ബം​ഗാ​ളി​ല്‍ ബം​ഗ്ലാ​ദേ​ശി​ക​ളെ പാ​ര്‍​പ്പി​ക്കാ​നാ​ണ് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​മ​ത ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അം​ഗീ​ക​രി​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം പ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നെ അ​വ​ര്‍ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു​വെ​ന്നും മോ​ദി കുറ്റപ്പെടുത്തി.