ബാബാ രാംദേവിനേക്കുറിച്ചുള്ള പുസ്തകത്തിന് കോടതിയുടെ വിലക്ക്

ബാബാ രാംദേവിനേക്കുറിച്ചുള്ള പുസ്തകത്തിന് കോടതിയുടെ വിലക്ക്

ന്യൂഡല്‍ഹി: പതഞ്ജലി സ്ഥാപകനും യോഗഗുരുവായ ബാബാ രാംദേവിനേക്കുറിച്ചുള്ള പുസ്തകത്തിന്  കര്‍കര്‍ഡൂമ ജില്ലാകോടതിയുടെ വിലക്ക്. ബാബാ രാംദേവിന്റെ വളര്‍ച്ചയുടെ കഥ പറയുന്ന 'ഗോഡ്മാന്‍ ടു ടൈക്കൂണ്‍' എന്ന പുസ്‌കത്തിന്റെ വില്‍പന നിര്‍ത്തിവയ്ക്കണമെന്ന് കര്‍കര്‍ഡൂമ ജില്ലാകോടതി ഉത്തരവിട്ടു. അപഖ്യാതി പ്രചരിപ്പിക്കുകയാണെന്ന ആരോപണം കോടതിയില്‍ വരേണ്ടതാണ്. ഞങ്ങളുടെ പുസ്തകത്തെ പ്രതിരോധിക്കാനുള്ള ആ അവസരത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്ന് ജഗ്ഗര്‍നോട്ട് പറഞ്ഞു.

പ്രിയങ്ക പഥക് നരെയ്ന്‍ ആണ് പുസ്തകം രചിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ രചയിതാവില്‍ നിന്നോ പ്രസാധകരില്‍ നിന്നോ വിശദീകരണം തേടാതെയാണ് കോടതി ഉത്തരവെന്ന് ജഗ്ഗര്‍നോട്ട് ചൂണ്ടിക്കാട്ടി. പുസ്തകം ബാബാ രാംദേവിനെപ്പറ്റി അപഖ്യാതി പരത്തുകയാണെന്ന ആരോപണത്തെ നേരിടാന്‍ തന്നെയാണ് തീരുമാനമെന്നും പ്രസാധകര്‍ അറിയിച്ചു.