ബലാത്സംഗക്കേസിൽ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരൻ

ബലാത്സംഗക്കേസിൽ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരൻ

ജയ്പുർ: ലൈംഗിക പീഡനക്കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അസാറാം ബാപ്പു കുറ്റക്കാരനെന്ന് ജോധ്പുർ കോടതി. കൂട്ടുപ്രതികളായ നാലുപേരിൽ രണ്ടുപേരെയും കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. അസാറാമിന്റെ അനുയായികളായ ശിൽപി, ശിവ എന്നിവരെയാണു കുറ്റക്കാരെന്നു വിധിച്ചത്. ശരത്ത്, പ്രകാശ് എന്നിവരെ വെറുതെ വിട്ടു. ജോധ്പുർ എസ്‌സി, എസ്ടി കോടതിയുടെ പ്രത്യേക ബെഞ്ച് ജയിലിനുള്ളില്‍വച്ചാണു വിധിപ്രസ്താവം നടത്തിയത്. 

കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ അസാറാമിന് കുറ‍ഞ്ഞത് പത്തുവർഷം തടവെങ്കിലും ലഭിക്കുമെന്നാണു വിലയിരുത്തൽ. അനുയായികൾ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്താണ് ജോധ്പുർ സെൻട്രൽ ജയിലിൽ വിധി പ്രഖ്യാപിച്ചത്. അതേസമയം, ജോധ്പൂർ നഗരത്തിൽ 21ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ ശക്തമാക്കി. റെയിൽവേ സ്റ്റേഷനിൽനിന്നും നഗരത്തിന്റെ പലഭാഗങ്ങളിൽനിന്നുമായി 12 അനുയായികളെ പിടികൂടിയിട്ടുണ്ട്.