ജ​മ്മു കാ​ഷ്മീ​രി​ൽ​നി​ന്നു കാ​ണാ​താ​യ സൈ​നി​ക​ൻ ഹി​സ്ബു​ൾ മു​ജാ​ഹു​ദീ​നി​ൽ ചേ​ർ​ന്നു

 ജ​മ്മു കാ​ഷ്മീ​രി​ൽ​നി​ന്നു കാ​ണാ​താ​യ സൈ​നി​ക​ൻ ഹി​സ്ബു​ൾ മു​ജാ​ഹു​ദീ​നി​ൽ ചേ​ർ​ന്നു

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ൽ​നി​ന്നു കാ​ണാ​താ​യ സൈ​നി​ക​ൻ ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ചു. ഈ ​മാ​സ​മാ​ദ്യം താ​ഴ്വ​ര​യി​ൽ​നി​ന്നു കാ​ണാ​താ​യ ഇ​ദ്രി​സ് മി​ർ ഹി​സ്ബു​ൾ മു​ജാ​ഹു​ദീ​നി​ൽ ചേ​ർ​ന്ന​താ​യാ​ണു ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

 സൈ​ന്യ​ത്തി​ന്‍റെ ജ​മ്മു ആ​ൻ​ഡ് ലൈ​റ്റ് ഇ​ൻ​ഫ​ന്‍റ​റി യൂ​ണി​റ്റി​ലാ​ണ് ഇ​ദ്രി​സ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഷോ​പ്പി​യാ​നി​ൽ​നി​ന്ന് ഈ ​മാ​സം ആ​ദ്യം ഇ​യാ​ളെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ര​ണ്ടു പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​യാ​ൾ ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന​തെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​ദ്രി​സ് ഹി​സ്ബു​ളി​നൊ​പ്പം ചേ​ർ​ന്ന​തു സം​ബ​ന്ധി​ച്ച് സൈ​ന്യം ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണ​ത്തി​നു ത​യാ​റാ​യി​ട്ടി​ല്ല.