സി.എ.എ ​പ്രതിഷേധം: ജാമിഅ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അനുരാഗ് കശ്യപ്

സി.എ.എ ​പ്രതിഷേധം: ജാമിഅ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അനുരാഗ് കശ്യപ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ജാമിഅ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. ഇവിടെ നിന്നുള്ള പ്രതിഷേധം രാജ്യവ്യാപകമായി. ഇതൊരു ദീർഘമായ പോരാട്ടമാണ്. മറുപടി ലഭിക്കും വരെ ഒരുമിച്ച് പോരാടണമെന്ന് അനുരാഗ് കശ്യപ് പറഞ്ഞു.

നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും തിരിച്ചുപിടിക്കേണ്ടതു​ണ്ട്​. അക്രമമല്ല, ക്ഷമ കൊണ്ടാണ്​ പോ​രാടേണ്ടത്​. ഇതൊരു നീണ്ട പോരാട്ടമാണ്​. ​ഒന്നോ രണ്ടോ ദിവസം മതിയാവില്ല. നമ്മുടെ ചോദ്യത്തിന്​ ഉത്തരം കിട്ടുംവരെ ശക്തമായി പോരാട്ടം തുടരണം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ ഒറ്റക്കല്ല. ഞങ്ങളെല്ലാം ഒപ്പമുണ്ട്​. മറ്റുള്ളവര്‍ എന്തുകൊണ്ടാണ്​ പ്രതിഷേധത്തില്‍ പ​ങ്കെടുക്കാത്തതെന്ന്​ നിങ്ങള്‍ സംശയിക്കുന്നുണ്ടാവാം. എന്നാല്‍ അവര്‍ നിശബ്​ദമായി നിങ്ങളെ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു.

ജാമിഅയിൽ അക്രമം നടത്തിയവരെ ഉടൻ ശിക്ഷിക്കണം. ഗാർഗി കോളജ് ലൈംഗികാതിക്രമ കേസിലെ പ്രതികൾക്ക് ജാമ്യം കിട്ടിയപ്പോള്‍ കഫീൻ ഖാനെ ജാമ്യം ലഭിച്ചിട്ടും വിടുന്നില്ല. പ്രകോപനങ്ങൾ എന്തൊക്കെ ഉണ്ടായാലും പോരാട്ടം തുടരുകയെന്നും അനുരാഗ് കശ്യപ് പറഞ്ഞു.