ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടുമെത്ത : ആമസോണ്‍ മാപ്പ് പറയണമെന്ന് ഇന്ത്യ

ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടുമെത്ത : ആമസോണ്‍ മാപ്പ് പറയണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി : ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടുമെത്തയുണ്ടാക്കിയ വ്യാപാര സ്ഥാപനമായ ആമസോണ്‍ മാപ്പ് പറയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കൂടാതെ ആ ചവിട്ടുമെത്ത മാര്‍ക്കറ്റില്‍ നിന്നും ആമസോണ്‍ പിന്‍വലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ആമസോണ്‍ വ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വിസ അനുവദിക്കില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മുന്നറിയിപ്പ് നല്‍കി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സുഷമാ ഇക്കാര്യം വ്യക്തമാക്കിയത്. ആമസോണ്‍ സ്ഥാപനത്തോട് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കാനഡയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് സുക്ഷമ സ്വരാജ് ആവശ്യപ്പെട്ടിട്ടുണ്ട്.