വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തിവച്ചു

വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തിവച്ചു. തിരുവനന്തപുരം അടക്കമുള്ള ആറ് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നടപടികളാണ് നിര്‍ത്തി വെച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടര്‍ന്നാണ് നടപടി.

അതേ സമയം അദാനിക്ക് വിമാനത്താവളം കൈമാറാനുള്ള ശ്രമത്തിനെതിരെ നിയമപോരാട്ടവും സമരവും തുടരാനാണ് സമരസമിതി തീരുമാനം. നടപടി നിർത്തിവെച്ചാലും എതിർനീക്കങ്ങളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു.

ആറ് വിമാനത്താവളങ്ങളുടേയും ലേലത്തിൽ ഒന്നാമതെത്തിയത് അദാനി ഗ്രൂപ്പാണ്. സാമ്പത്തിക ടെണ്ടറുകൾ പരിശോധിച്ചശേഷം ലെറ്റർ ഓഫ് ഓർഡർ നൽകാനുള്ള അന്തിമനടപടിമാത്രമാണ് ഇനി ബാക്കിയുള്ളത്.