ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ പരിഷ്‌കരിച്ചു

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ പരിഷ്‌കരിച്ചു

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ പരിഷ്‌കരിച്ചു. പേര്, ലിംഗഭേദം, ജനന തീയതി എന്നിവ പുതുക്കുന്നതിനുള്ള പരിധിയാണ് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) പരിഷ്‌കരിച്ചത്.

പുതിയ നിയമപ്രകാരം ആധാര്‍കാര്‍ഡ് ഉടമസ്ഥര്‍ക്ക് രണ്ട് തവണ മാത്രമെ പേര് തിരുത്താന്‍ കഴിയു. നിലവില്‍ ആധാര്‍കാര്‍ഡില്‍ ലിംഗഭേദത്തിന്റെ വിവരങ്ങള്‍ തിരുത്താന്‍ പരിധി ഇല്ലായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഒറ്റ തവണ മാത്രമെ ഇവ തിരുത്താന്‍ സാധിക്കുകയുളളു.

യുഐഡിഐഐയുടെ മെമ്മോറാണ്ടം അനുസരിച്ച് ആധാര്‍ കാര്‍ഡില്‍ ഒരു തവണ മാത്രമെ ജനന തീയതി തിരുത്താന്‍ കഴിയു.  ജനന സര്‍ട്ടിഫിക്കേറ്റിന്‍റെ യഥാര്‍ത്ഥ പതിപ്പ് ഹാജരാക്കിയാല്‍ മാത്രമേ ജനന തീയതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുകയുള്ളൂ.