കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ മരുമകന് ആദായനികുതി വകുപ്പിന്റെ തിരിച്ചടി; സഹസ്രകോടികള്‍ കണ്ടുകെട്ടി

കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ മരുമകന് ആദായനികുതി വകുപ്പിന്റെ തിരിച്ചടി; സഹസ്രകോടികള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രാതുല്‍ പുരിക്ക് ആദായനികുതി വകുപ്പിന്റെ തിരിച്ചടി. ഇദ്ദേഹത്തിന്റെ ഏതാണ്ട് 2.8 ലക്ഷം കോടി രൂപയുടെ (4000 കോടി ഡോളര്‍) വിദേശ നിക്ഷേപമാണ് നിലവില്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരിക്കുന്നത്. അതോടൊപ്പം ഡല്‍ഹിയിലെ 300 കോടി രൂപ മതിക്കുന്ന ബംഗ്ലാവും കണ്ടുകെട്ടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെയും അച്ഛന്‍ ദീപക് പുരിയുടെയും ഉടമസ്ഥതയിലുള്ള മോസര്‍ ബെയര്‍ ഗ്രൂപ്പിന്റെ ഡല്‍ഹി അബ്ദുള്‍ കലാം റോഡിലുള്ള ബംഗ്ലാവാണ് കണ്ടുകെട്ടിയിരിക്കുന്നത്. അഗസ്ത വെസ്റ്റ്ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് കേസുകളാണ് രാതുല്‍ പുരി നേരിടുന്നത്.

കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ചതെന്ന് കരുതുന്ന ആസ്തിയാണ് ഇത്. നിലവില്‍ ഈ കേസില്‍ അറസ്റ്റിലായ ദുബായിലെ ഇടനിലക്കാരന്‍ രാജീവ് സക്‌സേനയുടെ 'കടലാസ്' കമ്പനികളില്‍ നിന്നാണ് രാതുലിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് പണം ലഭിച്ചതെന്നാണ് നികുതി വകുപ്പിന്റെ കണ്ടെത്തലില്‍ വ്യ്കതമായിരിക്കുന്നത്. ബിനാമി നിയമപ്രകാരമാണ് 4000 കോടി ഡോളറിന്റെ വിദേശനിക്ഷേം താത്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്. രാതുലിന്റെ 254 കോടിയുടെ 'ബിനാമി' ഓഹരികള്‍ ആദായനികുതി വകുപ്പ് അടുത്തിടെ കണ്ടുകെട്ടിയിരുന്നു. ഹിന്ദുസ്ഥാന്‍ പവര്‍പ്രൊജക്റ്റ്‌സ് കമ്പനിയുടെ ചെയര്‍മാനായ രാതുല്‍ പുരി നികുതിവെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും ആദായനികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി.) അന്വേഷണം നേരിട്ടുവരികയായിരുന്നു..