ഭാര്യയാണേലും 18 വയസ്സില്ലെങ്കില്‍?

ഭാര്യയാണേലും 18 വയസ്സില്ലെങ്കില്‍?

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗ കുറ്റമെന്ന് സുപ്രീം കോടതി. ഇതോടെ 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥ അസാധുവായി

. രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായി (പെണ്‍കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ) ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. എന്നാല്‍ 15നും 18നും ഇടയില്‍ പ്രായമുള്ള വിവാഹം ചെയ്തവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ വ്യവസ്ഥ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.