19കാരൻ വ്യാജ ഡോക്ടറായി എയിംസിൽ വിലസിയത് അഞ്ച് മാസത്തോളം; ഒടുവിൽ പിടിയിൽ 

19കാരൻ വ്യാജ ഡോക്ടറായി എയിംസിൽ വിലസിയത് അഞ്ച് മാസത്തോളം; ഒടുവിൽ പിടിയിൽ 

രാ​ജ്യ​ത്തെ മി​ക​ച്ച ആ​ശു​പ​ത്രി​യാ​യ ഡൽഹിയിലെ ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യൻസിൽ വ്യാജ ഡോക്ടറായി 19 കാരന്റെ ആൾമാറാട്ടം. അ​ദ്​​നാ​ൻ ഖു​ർ​റം എന്ന യുവാവ് എയിംസിൽ ഡോക്ടറായി വിലസിയത് അഞ്ച് മാസത്തോളമാണ്. ജൂ​നി​യ​ർ റെ​സി​ഡ​ൻ​റ്​ ഡോ​ക്​​ട​റായും, മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥിയായുമൊക്കെയാണ് ഇയാൾ ഇത്രയും ദിവസം ഇവിടെ വിലസിയത്.

2000ത്തി​ല​ധി​കം ​െറ​സി​ഡ​ൻ​റ്​ ഡോ​ക്​​ട​ർ​മാ​രു​ള്ള എ​യിം​സി​ൽ ഇ​യാ​ൾ വ്യാ​ജ ഡോ​ക്​​ട​റാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ ശ​നി​യാ​ഴ്​​ച ഡോ​ക്​​ട​ർ​മാ​രു​ടെ മാ​ര​​ത്ത​ണി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ്​ ക​ള്ളി വെ​ളി​ച്ച​ത്താ​യ​ത്. ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ യ​ഥാ​ർ​ഥ ഡോ​ക്​​ട​ർ​മാ​ർ വി​വ​രം അ​റി​യി​ച്ച​തു​പ്ര​കാ​​ര​മെ​ത്തി​യ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

ബിഹാറിലെ ചമ്പാരനിലെ ബാരദി ബയ്‌രേയ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് അദ്‌നനാനെന്ന് പൊലീസ് പറഞ്ഞു. ജാമിയ നഗറിലെ ബട്‌ല ഹൗസിലാണ് ഇയാള്‍ ഇപ്പോള്‍ താമസിക്കുന്നത്. ചോ​ദ്യം ചെ​യ്​​ത​പ്പോ​ൾ മ​രു​ന്നു​ക​ളെ​യും എ​യിം​സി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്​​​മ​െൻറു​ക​ളെ​യും ഡോക്​​ട​ർ​മാ​രെ​യും കു​റി​ച്ചു​ള്ള ഇ​യാ​ളു​ടെ ‘വി​വ​രം’ അ​ദ്​​ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു.

കു​ടും​ബ​ത്തി​ലെ രോ​ഗി​ക്ക്​ ചി​കി​ത്സ​യി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്​ താ​ൻ ‘ഡോ​ക്​​ട​റാ’​യ​ത്​ എ​ന്നും പ​റ​യു​ന്ന ഇ​യാ​ൾ ഇ​ട​ക്കി​ടെ മൊ​ഴി മാ​റ്റി​പ്പ​റ​യു​ന്ന​ത്​ ​പൊ​ലീ​സി​നെ കുഴക്കുന്നുണ്ട്. അതേസമയം, അ​ദ്​​നാ​ൻ ഖു​ർ​റ​മി​​ന്​ ക്രി​മി​ന​ൽ റെ​ക്കോ​ഡൊ​ന്നു​മി​ല്ലെ​ന്ന്​ ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ ക​മീ​ഷണ​ർ റോ​മി​ൽ ബാ​നി​യ പ​റ​ഞ്ഞു.