സര്‍ക്കാര്‍ ഗോഡൗണില്‍ സൂക്ഷിച്ച 16,000 ചാക്ക് അരി പുഴുവരിച്ച് നശിച്ചു

സര്‍ക്കാര്‍ ഗോഡൗണില്‍ സൂക്ഷിച്ച 16,000 ചാക്ക് അരി പുഴുവരിച്ച് നശിച്ചു

ഛത്തീസ്ഗഢ്: റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാനായി ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ഗോഡൗണില്‍ സൂക്ഷിച്ച 16,000 ചാക്ക് അരി പുഴുവരിച്ച് നശിച്ചു. ബല്‍റാംപൂരിലെ ഗോഡൗണിലാണ് അരി സൂക്ഷിച്ചിരുന്നത്. അധികൃതരുടെ അനാസ്ഥ മൂലമാണ് ഇത്രയും അരി ഉപയോഗശൂന്യമായതെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.