കംമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

കംമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

ക​മ്പ്യൂ​ട്ട​റിൽ ദീർ​ഘ​നേ​രം ജോ​ലി ചെ​യ്യു​ന്ന​ത് പ​ല​വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കാം. ക​മ്പ്യൂ​ട്ടർ വി​ഷൻ സിൻ​ഡ്രോം (​സി.​വി.​എ​സ്) അ​ഥ​വാ ഇ​ല​ക്‌​ട്രോ​ണി​ക് ഐ പെ​യി​നാ​ണ് ഇ​തിൽ പ്ര​ധാ​നം. തു​ടർ​ച്ച​യായ ത​ല​വേ​ദ​ന, മോ​ണി​റ്റ​റി​ലേ​ക്ക് നോ​ക്കു​മ്പോൾ കൂ​ടു​തൽ സ​മ്മർ​ദ്ദം തോ​ന്നു​ക, വ​സ്തു​ക്ക​ളി​ലേ​ക്ക് സൂ​ക്ഷ്മ​മാ​യി നോ​ക്കാൻ ബു​ദ്ധി​മു​ട്ട് തു​ട​ങ്ങി​യ​വ​യെ​ല്ലാം ഈ രോ​ഗ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. മാ​ത്ര​മ​ല്ല ക​ണ്ണു​കൾ​ക്ക് ആ​യാ​സം, വ​രൾ​ച്ച, ചൊ​റി​ച്ചിൽ എ​ന്നി​വ​യു​മു​ണ്ടാ​കും. എ.​സി മു​റി​ക​ളിൽ ഇ​രു​ന്നു​ള്ള ക​മ്പ്യൂ​ട്ടർ ഉ​പ​യോ​ഗ​വും ക​ണ്ണി​ന്റെ ലെ​വ​ലി​നേ​ക്കാൾ ഉ​യ​ര​ത്തിൽ മോ​ണി​റ്റർ സ്ഥാ​പി​ക്കു​ന്ന​തും പ്ര​ധാന കാ​ര​ണ​ങ്ങ​ളാ​ണ്.

ഒ​റ്റ​യി​രു​പ്പിൽ ക​മ്പ്യൂ​ട്ടർ നോ​ക്കു​ന്ന​തും മോ​ണി​റ്റ​റിൽ ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ച​മി​ല്ലാ​ത്ത​തും ക​ണ്ണി​ന് അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​ക്കി​യേ​ക്കാം. സാ​ധാ​രണ ഗ​തി​യിൽ ഒ​രു മി​നി​ട്ടിൽ മൂ​ന്നോ നാ​ലോ ത​വണ ക​ണ്ണു​കൾ ചി​മ്മി തു​റ​ക്ക​ണം എ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ക്ഷേ, ക​മ്പ്യൂ​ട്ട​റിൽ നോ​ക്കി​യി​രി​ക്കു​മ്പോൾ പ​ല​രും ഇ​ത് ശ്ര​ദ്ധി​ക്കാ​റി​ല്ല. ക​ണ്ണു​കൾ​ക്ക് ആ​വ​ശ്യ​ത്തി​ന് വി​ശ്ര​മ​വും വ്യാ​യാ​മ​വും നൽ​കു​ക, ക​മ്പ്യൂ​ട്ട​റിൽ ജോ​ലി ചെ​യ്യു​മ്പോൾ ആ​ന്റി ഗ്ളെ​യർ ഗ്ളാ​സു​കൾ ഉ​പ​യോ​ഗി​ക്കു​ക, മോ​ണി​റ്റ​റി​ലെ വെ​ളി​ച്ചം ക്ര​മീ​ക​രി​ക്കുക തു​ട​ങ്ങിയ കാ​ര്യ​ങ്ങൾ അ​സ്വ​സ്ഥ​ത​കൾ കു​റ​യ്‌​ക്കും.