വിയര്‍പ്പ് നാറ്റം അകറ്റാന്‍ എന്ത് ചെയ്യണം? എന്ന് ചോദിച്ചാല്‍…

വിയര്‍പ്പ് നാറ്റം അകറ്റാന്‍ എന്ത് ചെയ്യണം? എന്ന് ചോദിച്ചാല്‍…

അമിത വിയര്‍പ്പിനോട് പൊരുതാന്‍

പലരുടേയും പ്രശ്‌നമാണ് അമിതമായ വിയര്‍പ്പും വിയര്‍പ്പ് നാറ്റവും. പ്രത്യേകിച്ച് വേനല്‍കാലമായതിനാല്‍ ഈ പ്രശ്‌നംകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും കൂടും. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വിയര്‍പ്പില്‍ നിന്നും കുറേയൊക്കെ രക്ഷപ്പെടാന്‍ സാധിക്കും.

ധാരാളം വെള്ളം കുടിക്കുക

ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക

കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമിത വിയര്‍പ്പിന് മറ്റൊരു കാരണമാകുന്നത്. ടെന്‍ഷനും സമ്മര്‍ദ്ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ ഏപ്പോഴും സന്തോഷമായിരിക്കുക.

കഫീന്‍
നാം കഴിക്കുന്ന കാപ്പിയിലെ കഫീന്‍ ആകാംഷ വര്‍ധിപ്പിക്കുന്നു. ഇത് ശരീരം നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ കഫീനടങ്ങിയ ആഹാരം ഒഴിവാക്കുക.

യോഗ
വിയര്‍പ്പ് നിയന്ത്രിക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗമാണ് യോഗ. വിയര്‍പ്പ് ഗ്രന്ഥികളെ തളര്‍ത്തുന്നത് വഴി അമിതമായി വിയര്‍ക്കുന്നത് ഒഴിവാക്കുന്നു.

ഡിയോഡ്രന്റ്‌സ്
ചില ഡിയോഡ്രന്റ്‌സുകള്‍ സ്‌കിന്നില്‍ ബാക്ടീരിയ വളരുന്നതിനിടയാക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിന് യോജിക്കുന്നതരത്തിലുള്ള ഡിയോഡ്രന്റുകളും സോപ്പുകളും ഉപയോഗിക്കണം.

ചൂടുവെള്ളത്തിലെ കുളി
ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ ശരീരത്തിന്റെ ചൂടും കൂടാനിടയുണ്ട്. ഇത് ശരീരം വിയര്‍ക്കാന്‍ കാരണമാകും.

ലഹരി ഉപയോഗം
മദ്യം, മയക്കുമരുന്ന്, സിഗരറ്റ് എന്നിവയുടെ ഉപയോഗം വിയര്‍പ്പ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കും.

നല്ല ഭക്ഷണം
ഭക്ഷണത്തിനും വിയര്‍പ്പ് നിയന്ത്രിക്കാന്‍ കഴിയും. നന്നായി വേവിച്ച ഭക്ഷണങ്ങള്‍ക്ക് പകരം പഴങ്ങള്‍ പച്ചക്കറികള്‍,എന്നിവ ധാരാളം കഴിക്കുക. കൂടാതെ എല്ലാ ധാന്യാഹാരവും വിയര്‍പ്പ് കുറയ്ക്കുന്നതിന് സഹായിക്കും. ചൂട് കാപ്പി, ചായ എന്നിവ കഴിക്കുന്നതിന് പകരം ഫ്രഷ് ജ്യൂസോ, തണുത്തവെള്ളമോ കഴിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് അമിത വിയര്‍പ്പ് ഒഴിവാക്കും.

കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക
നൈലോണ്‍, പോളിസ്റ്റര്‍ എന്നിവയുപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ ഒഴിവാക്കു, കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ഗുണമേന്മയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇത് ശരീരത്തിലെ വിയര്‍പ്പിനെ വലിച്ചെടുത്ത് ബാഷ്പീകരണം എളുപ്പത്തിലാക്കുന്നു.

തൊപ്പിയും സണ്‍ഗ്ലാസും
നല്ല ചൂടുള്ള സമയത്ത് പുറത്തിറങ്ങുമ്പോള്‍ ഒരു തൊപ്പി തലയിലുണ്ടായിരിക്കണം. കൂടാതെ കണ്ണുകളെ ചൂടില്‍ നിന്നും രക്ഷിക്കാന്‍ സണ്‍ഗ്ലാസ് ഉപയോഗിക്കണം.

വിയര്‍പ്പ് നാറ്റം അകറ്റാന്‍ എന്ത് ചെയ്യണം?

വിയര്‍പ്പ് നാറ്റം ഒഴിവാക്കാന്‍ ബെസ്റ്റ് വഴി എന്ന് പറയുന്നത് ചിട്ടയായ ഭക്ഷണക്രമം തന്നെയാണ്.

എവിടെയെങ്കിലും ചെന്ന് ഇരിക്കുമ്പോള്‍ അമിത വിയര്‍പ്പ്, അമിത ദുര്‍ഗന്ധം എന്നിവ നിങ്ങള്‍ക്കും നിങ്ങളുടെ അടുത്ത് ഉള്ളവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കില്‍ മനസിലാക്കുക നിങ്ങള്‍ കഴിക്കുന്ന ആഹാരവും വിയര്‍പ്പുനാറ്റവുമായി ബന്ധമുണ്ട്.

ശരീരത്തില്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ അമിതമാകുമ്പോഴും ജൈവഘടന മൂലവും ശരീരദുര്‍ഗന്ധം ഉണ്ടാകും. പുകയില ഉല്‍പ്പന്നങ്ങളും മറ്റൊരു കാരണമാണ്.

വിയര്‍പ്പ് നാറ്റം അകറ്റാന്‍ എന്ത് ചെയ്യണം? എന്ന് ചോദിച്ചാല്‍…

1. വെളുത്തുള്ളി,സവാള എന്നിവ കഴിവതും ഒഴിവാക്കുക.

2. മാംസാഹാരങ്ങള്‍ കുറയ്ക്കുക.

3. സോഡ,കാപ്പി,ചായ എന്നിവ അധികം ഉപയോഗിക്കുന്നവരിലും ദുര്‍ഗന്ധം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

4. വറുത്തതും,പൊരിച്ചതും കൊഴുപ്പ് ഏറിയതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.

(അടികുറിപ്പ്: വിയര്‍പ്പിന് ഗന്ധം ഒന്നുമില്ല. വിയര്‍പ്പ് ശരീരത്തിലെ ബാക്ടീരിയയുമായി ചേരുമ്പോഴാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്.)