എച്ച്1എന്‍1 പകരാതിരിക്കാന്‍ എടുക്കേണ്ട ചില മുന്‍കരുതലുകള്‍ 

എച്ച്1എന്‍1 പകരാതിരിക്കാന്‍ എടുക്കേണ്ട ചില മുന്‍കരുതലുകള്‍ 

എച്ച്1എന്‍1 സ്ഥിരീകരിച്ചതോടെ രോഗം പടരാതിരിക്കാന്‍ പൊതുജനത്തിന്റെ ഭാഗത്തുനിന്ന് അതീവജാഗ്രത വേണം. എല്ല പനികളും എച്ച്1 എന്‍1 അല്ല, എന്നാല്‍ പനി ബാധിച്ചവര്‍ മുന്‍കരുതല്‍ എടുക്കുന്നത് ഏറെ ഗുണം ചെയ്യും.പന്നികളില്‍ ഈ വൈറസ് കൂടുതലായി കണ്ടുവരുന്നത്. 

പ്രധാനരോഗലക്ഷണങ്ങള്‍ ഇവയാണ്

2 ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന പനി, കഫം,തൊണ്ടവേദന,  മുക്കടപ്പ്,ശരീരവേദന,തലവേദന,ചുമ,വയറിളക്കം,ഛര്‍ദി,മസില്‍വേദന,സന്ധിവേദന


എച്ച്1എന്‍1 പകരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ 

എച്ച്1 എന്‍1 പകരാതിരിക്കാന്‍ ശ്രദ്ധക്കേണ്ട ഏറ്റവും പ്രധാനകാര്യം വ്യക്തി ശുചിത്വമാണ്. വ്യക്തികളില്‍ നിന്നു പകരുന്ന വൈറസാണ് എച്ച്1എന്‍1. രോഗമുള്ളവര്‍ മറ്റുള്ളവരുമായി ഇടപെടുന്നതു കുറയ്ക്കുക. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. രോഗിയുടെ ശരീരസ്രവങ്ങളിലൂടെ രോഗം പകരാം. രോഗം ബാധിച്ചവരുമായി ഹസ്തദാനം, അലിംഗനം എന്നിവ ഒഴിവാക്കുക. പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. ചുമയ്ക്കുക, തുമ്മുക, മൂക്കുചീറ്റുക, എന്നി സാഹചര്യങ്ങളില്‍ തുണികൊണ്ടു മുഖം മറയ്ക്കണം. വലിയ ആള്‍ക്കുട്ടത്തില്‍ നിന്ന് രോഗി അകലം പാലിക്കണം. പനി ബാധിക്കുമ്പോള്‍ നന്നായി വിശ്രമിക്കുന്നതിനൊപ്പം ദ്രവരൂപത്തിലുള്ള ആഹാരം ധാരാളം കഴിക്കുക.