വായുമലിനീകരണം ഭ്രൂണത്തെ ബാധിക്കും

വായുമലിനീകരണം ഭ്രൂണത്തെ ബാധിക്കും

വാഹന ഉപയോഗം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും ഭൂരിഭാഗം പേരും ബോധവാന്‍മാരല്ല. ഗര്‍ഭിണികളില്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം ജനിക്കാൻ പോകുന്ന കുഞ്ഞിനെ വരെ ബാധിക്കുന്നുണ്ടെന്ന് ലണ്ടനില്‍ നടത്തിയ പഠനം തെളിയിക്കുന്നു. ഇത്തരം കുട്ടികൾക്ക് ജന്മാനാ തൂക്കം കുറഞ്ഞതും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരുമായിരിക്കും.

പലതരം രോഗങ്ങള്‍ക്ക് ഇരയാകുന്ന കുഞ്ഞുങ്ങള്‍ പിന്നീട് ജീവിക്കാനും സാധ്യത കുറവാണ്. ഗർഭിണിയായിരിക്കുമ്പോൾ അമ്മയുടെ എല്ലാ പ്രവർത്തിയും കുഞ്ഞുങ്ങളെ ബാധിക്കുന്നു. അതു നല്ലതുമാകാം ചീത്തയുമാകാം. ഗർഭിണിയായിരിക്കുന്ന യുവതി മലിനപ്പെട്ട വായു ശ്വസിക്കുന്നത് കുഞ്ഞിനെ ദോഷകരമായി ബാധിക്കും. ഇതു കുഞ്ഞുങ്ങളിൽ അസുഖങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നത്.