കിഡ്നി സ്റ്റോണ്‍ എങ്ങനെ ഒഴിവാക്കാം

കിഡ്നി സ്റ്റോണ്‍ എങ്ങനെ ഒഴിവാക്കാം

വേനല്‍ക്കാലമായാല്‍ വെള്ളം കുടിക്കാന്‍ പറഞ്ഞാലും ചിലര്‍ക്ക് വെള്ളം കുടിക്കുന്ന ശീലം കുറവാണ്.വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ ദാഹവും ക്ഷീണവും മാത്രമല്ല ശരീരത്തിലെ മറ്റ് അവയവങ്ങളെക്കൂടിയാണ് ഇതു ബാധിക്കുക. ഇന്ത്യയില്‍ അഞ്ചു മുതല്‍ ഏഴു മില്യന്‍ ആളുകള്‍ക്ക് കിഡ്നി സ്റ്റോണ്‍ ഉണ്ടെന്നാണ് കണക്ക്

ശരീരത്തില്‍ ജലാംശം നഷ്ടമാകുന്നതോടെ  കിഡ്നിയുടെ പ്രവര്‍ത്തനം താറുമാറാകും. ഒപ്പം എത്രയൊക്കെ ഫില്‍റ്റര്‍ ചെയ്താലും റെസ്യൂഡല്‍ സാള്‍ട്ട് കിഡ്നിയില്‍ കെട്ടികിടക്കും. ഇത് ക്രമേണ കിഡ്നിസ്റ്റോണ്‍ ആയി   മാറും. ഇത് വളരുംതോറും അതികഠിനമായ വേദന ഉണ്ടാകുകയും തുടര്‍ന്ന്  നീക്കം ചെയ്യേണ്ടി വരികയും ചെയ്യും.

ഇതെങ്ങനെ ഒഴിവാക്കാമെന്നു ചോദിച്ചാൽ വെള്ളം എത്രത്തോളം കുടിക്കാമോ അത്രയും നല്ലത് എന്നാണ് ഉത്തരം. കുറഞ്ഞത്‌ പത്തു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ വെള്ളത്തിനു കഴിയും. മസാല്‍ ചായ, കോഫി ,കോള എന്നിവയെല്ലാം ഒഴിവാക്കി മോരും വെള്ളം, ജ്യൂസുകള്‍ എന്നിവ കകുടിക്കണം

ഉപ്പും മധുരവും കുറച്ചുള്ള ഡയറ്റാണ്  നല്ലത്. ഉപ്പിന്റെ അമിത ഉപയോഗം എല്ലുകളില്‍ നിന്നും കാൽസ്യം വലിച്ചെടുത്തു കിഡ്നിയില്‍ നിക്ഷേപിക്കാന്‍ കാരണമാകും. ഇത് സ്റ്റോണ്‍ ആയി മാറും. 1000 - 1300 mg കാത്സ്യം ആണ് ദിവസം ഒരാള്‍ക്ക് ആവശ്യം. ചീര, കിഴങ്ങ്, ബീറ്റ്റൂട്ട്  ഓക്സലേറ്റ് ധാരാളമുള്ള ആഹാരം ശീലമാക്കണം.

ഒരിക്കല്‍ കിഡ്നിയില്‍ സ്റ്റോണ്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്‌. മരുന്നുകള്‍  കഴിച്ചാല്‍ സ്റ്റോൺ വരുന്നത് തടയാന്‍ സാധിക്കും. എന്നാല്‍ ഉപ്പിന്റെ അളവ് കുറച്ചു കൊണ്ടുവേണം മരുന്നുകള്‍ കഴിക്കാന്‍

കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ ചില മരുന്നുകളും കാരണമായേക്കാം. protease inhibitors, antibiotics, diuretics എന്നിവ ഉദാഹരണമാണ്. അതുപോലെ അന്റസിഡ്, കാത്സ്യം ഗുളികകളും അധികം കഴിക്കരുത്. അതുകൊണ്ട് എന്തു മരുന്ന് കഴിച്ചാലും ഡോക്ടര്‍ നിഷ്കര്‍ഷിക്കുന്നത് പ്രകാരം മാത്രം കഴിക്കുക.